ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓക്‌സിജൻ തീർന്നു; രോഗിയുടെ മരണം ശ്വാസം കിട്ടാതെയെന്ന് പരാതി

പത്തനംതിട്ട: തിരുവല്ലയിൽ ആംബുലൻസിനുള്ളിൽ വെച്ച് ഓക്‌സിജൻ തീർന്നുപോയതുകൊണ്ട് ശ്വാസം കിട്ടാതെ രോഗി മരിച്ചതായി പരാതി. പടിഞ്ഞാറെ വെൻപാല സ്വദേശി രാജന്റെ മരണത്തെ ചൊല്ലിയാണ് പരാതി ഉയർന്നിരിക്കുന്നത്.

ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഓക്‌സിജൻ തീർന്നുപോയെന്നാണ് ആരോപണം. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു രോഗിക്ക് മരണം സംഭവിച്ചത്.

ALSO READ- ജീവൻ രക്ഷിക്കാനായി കരൾ പകുത്തുനൽകിയവരെ കൈവിടാതെ നന്മ; കരൾ നൽകിയ ഗോപകുമാറിന്റെ കുടുംബത്തിന് തണലായി സാനിയയുടെ നാട്

ആംബുലൻസിൽ ഉണ്ടായിരുന്ന ഓക്‌സിജൻ സിലിണ്ടറിലെ ഓക്‌സിജൻ തീർന്നു പോയെന്നും പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിച്ചില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

Exit mobile version