കഞ്ചാവ് ഇനിയും ഉപയോഗിക്കും, എൻ്റെ ചോരയും ജീവിതവും ആണ്; പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ലോഗർ

കാട്ടൂർ: കഞ്ചാവ് ഉപയോഗിക്കാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേരിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ലോ​ഗർ കഞ്ചാവിൻ്റെ കുറിച്ച് പുകഴ്ത്തി രംഗത്ത്.തന്റെ ജീവിതവും ചോരയും കഞ്ചാവാണെന്നും അതിനിയും ഉപയോ​ഗിക്കുമെന്നും മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അ​ഗസ്റ്റിൻ പറയുന്നു. ഇയാളും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിൽ കഞ്ചാവ് ഉപയോ​ഗത്തെപ്പറ്റി സംസാരിക്കുന്ന വിഡിയോ ചോർന്നതിന് പിന്നാലെയാണ് പോലീസ് പിടികൂടിയത്.

എന്നാൽ താൻ കഞ്ചാവ് ഉപയോ​ഗം ഇനിയും തുടരുമെന്നും വ്ലോ​ഗർ പോലീസിന് മുന്നിൽ പറയുകയായിരുന്നു. ചീരയും കാബേജും കാരറ്റും പോലെയൊക്കെ തന്നെയാണ് കഞ്ചാവ്. ഭൂമിയിൽ വിത്ത് വീണ് മുളച്ചുവരുന്ന ഒരു ചെടിയാണത്. കഞ്ചാവ് ഒരു ഡ്ര​​​ഗ​ല്ല, മറിച്ച് പല അസുഖങ്ങൾക്കും ഉപയോ​ഗിക്കുന്ന മരുന്നാണ് എന്നാണ് ഇയാളുടെ വാദം.

‘ഈ ലോകത്ത് ഏറ്റവും വിഷമുള്ളത് മനുഷ്യർക്കാണ്. ഞാൻ പ്രകൃതിയെ സ്നേക്കുന്നു. എന്റെ മതവും ദൈവവും പ്രകൃതിയാണ്. വർഷങ്ങൾക്ക് മുമ്പ് അസുഖം ബാധിച്ച് എന്റെ സംസാര ശക്തിയും കാഴ്ച്ച ശക്തിയും നഷ്ടപ്പെട്ടിരുന്നു. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതിനുള്ള സാമ്പത്തികശേഷി പാവപ്പെട്ടവനായ എനിക്കില്ലായിരുന്നു. ഒരു യോ​ഗിയും വെള്ളക്കാരുമാണ് എന്നോട് പറഞ്ഞത് ഈ അസുഖത്തിനുള്ള ഏറ്റവും നല്ല മരുന്ന് കഞ്ചാവാണെന്ന്. അന്ന് തൊട്ടാണ് ഞാൻ കഞ്ചാവ് ഉപയോ​ഗം ശീലമാക്കിയത്. അതിന് ശേഷമാണ് എനിക്ക് നന്നായി നടക്കാനും സംസാരിക്കാനും കഴിഞ്ഞത്.’- ഫ്രാൻസിസ് നെവിൻ പറയുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും വ്ലോ​ഗറും തമ്മിൽ കഞ്ചാവ് ഉപയോ​ഗത്തെപ്പറ്റി സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്.

also read- മുഖ്യമന്ത്രിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്താൻ ശ്രമം

.സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഇയാൾ കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു. യൂട്യൂബ് വ്ലോ​ഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യം പുറത്തായതിന് പിന്നാലെ കാട്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Exit mobile version