വാക്ക് പാലിച്ചു, ഇന്‍സുലിന്‍ പമ്പ് എത്തി: നന്ദനയുടെ വേദനയ്ക്ക് ആശ്വാസം പകര്‍ന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: നന്ദനയുടെ വേദനയ്ക്ക് ആശ്വാസവുമായി സുരേഷ് ഗോപി എത്തി,
വാക്ക് പാലിച്ച് ഇന്‍സുലിന്‍ പമ്പ് എത്തിച്ചുനല്‍കി. കല്‍പ്പറ്റയില്‍ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകള്‍ നന്ദന ടൈപ്പ്-ഒന്ന് പ്രമേഹ രോഗിയാണ്.

ദിവസവും പല തവണ ശരീരത്തില്‍ സൂചിയിറക്കി പ്രമേഹനില പരിശോധിക്കേണ്ട അവസ്ഥയിലാണ്. ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം ശരീരത്തില്‍ പിടിപ്പിച്ചാല്‍ ഈ പ്രശ്‌നത്തിനു പരിഹാരം ആകും

കഴിഞ്ഞ വയനാട് സന്ദര്‍ശനത്തിനിടെ നടന്‍ സുരേഷ്ഗോപിയെ കാണാന്‍ നന്ദനയുടെ മാതാപിതാക്കള്‍ എത്തിയിരുന്നു. ഇവരുടെ കണ്ണീര്‍ കണ്ട് സുരേഷ്ഗോപി അന്ന് വാക്കുകൊടുത്തതാണ്- ‘നന്ദനയ്ക്ക് ഇന്‍സുലിന്‍ പമ്പ് ഞാന്‍ വാങ്ങി നല്‍കാം’. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍ നിന്നാണ് വരുത്തിച്ചത്.


ബുധനാഴ്ച ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പാണ് നന്ദനയ്ക്ക് നല്‍കിയത്. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച തന്നെ ഇന്‍സുലിന്‍ പമ്പ് കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചു.

Exit mobile version