തിരുവല്ലയിൽ ബസിനെ മറികടക്കുന്നതിനിടെ കാർ തോട്ടിലേക്ക് മറിഞ്ഞു; രണ്ട് മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ തോട്ടിലേയ്ക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു. തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്താണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരാൾ ഗുരുതരാവസ്ഥയിലാണ്.

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള (KL01AJ2102) വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ സ്വകാര്യ ബസിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതിനിടെയാണ് കാർ തോട്ടിലേക്ക് മറിഞ്ഞത് എന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.

ALSO READ- നാല് ദിവസം അതിശക്തമായ മഴ; ടൂറിസം കേന്ദ്രങ്ങൾ അടച്ചു; വിവിധ പ്രദേശങ്ങളിൽ സ്‌കൂളുകൾക്ക് അവധി; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

രണ്ട് സ്ത്രീകളും ഒരു യുവാവുമാണ് കാറിലെ യാത്രക്കാരായി ഉണ്ടായിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു. കാറിലെ മൂന്നാമത്തെ ആളുടെ ആരോഗ്യസ്ഥിതിയും ഗുരുതരമാണെന്നാണ് സൂചനകൾ.

Exit mobile version