ഒന്നരമാസം മുൻപ് വിവാഹം; ഉള്ളിയേരിയിൽ നവവധുവിനെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

കോഴിക്കോട്: ഉള്ളിയേരി കന്നൂരിൽ ഭർതൃഗൃഹത്തിൽ നവവധുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കോക്കല്ലൂർ രാരോത്ത് സുരേഷ് ബാബുവിന്റെ മകൾ അൽക്കയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ അത്തോളി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭർത്താവിന്റെ വീട്ടിലെ ജനൽക്കമ്പിയിലാണ് അൽക്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവമെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്. ഒന്നരമാസം മുൻപായിരുന്നു പ്രജീഷിന്റേയും അൽക്കയുടേയും വിവാഹം.

സംഭവത്തിലെ ദുരൂഹത നീക്കാനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version