രാഹുൽ ഗാന്ധി എംപി വയനാട്; നിശ്ചലമായിരുന്നിടത്ത് ജീവൻവെച്ചു, ‘ആക്രമണം നടത്തിയത് കുട്ടികൾ, ദേഷ്യമൊന്നുമില്ല’ പക്വമായി നിലപാട്

Rahul Gandhi | Bignewslive

കൽപ്പറ്റ: എസ്എഫ്‌ഐ പ്രവർത്തകർ ജൂൺ 24 നാണ് രാഹുൽഗാന്ധി എംപിയുടെ ഓഫീസും മറ്റും അടിച്ചു തകർത്തത്. എംപി ഇരിക്കുന്ന കസേരയിൽ പ്രവർത്തകർ വാഴയും വെച്ചിരുന്നു. ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് രാഹുൽ ഗാന്ധി വയനാട് ഓഫീസിലേയ്ക്ക് എത്തിയത്. തകർന്നുകിടക്കുന്ന ഓഫീസ് കണ്ടിട്ടും അദ്ദേഹത്തിന് പരിഭവങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പ്രവർത്തകർ വെച്ച വാഴ അദ്ദേഹം തന്നെ എടുത്ത് മാറ്റിയാണ് ആ കസേരയിൽ രാഹുൽ ഗാന്ധി ഇരുന്നത്.

ഒന്നരവയസുള്ള കുഞ്ഞിന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; കുറ്റം മൂത്ത മകന്റെ തലയിലിട്ട് തടിത്തപ്പാനും ശ്രമം! ഒടുവിൽ പിതാവിന്റെ ക്രൂരത പുറത്ത്, അറസ്റ്റ്

പിന്നീട്, ഒരാഴ്ചയായി നിലത്ത് തകർന്നുകിടന്ന മഹാത്മാഗാന്ധിയുടെ ഛായാചിത്രവും മാറ്റാൻ പ്രവർത്തകർക്ക് നിർദേശം നൽകി. ഇതോടെ ഒരാഴ്ചയായി നിശ്ചലമായിരുന്നിടത്ത് വീണ്ടും ജീവൻവെച്ചു. ഓഫീസ് ആക്രമണത്തിൽ വിവാദങ്ങൾ കത്തുമ്പോഴും തണുത്ത പ്രതികരണമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായത്. പക്വമായാണ് ദേശീയനേതാവ് തന്റെ നിലപാട് അറിയിച്ചത്.

”ആക്രമണം നടത്തിയത് കുട്ടികളാണ്, അവരോടെനിക്ക് ദേഷ്യമൊന്നുമില്ല. അനന്തരഫലങ്ങൾ അറിയാതെയാവാം അവർ ആക്രമണം നടത്തിയത്. ജനങ്ങളുടെ ഓഫീസാണിത്. അവിടെ ആക്രമണമുണ്ടായത് ദൗർഭാഗ്യകരം. ആക്രമണം ഒന്നിനും പരിഹാരമല്ല” -പരിക്കേറ്റ ഓഫീസ് ജീവനക്കാരെ ചേർത്തുപിടിച്ച് അദ്ദേഹം ആശ്വസിപ്പിച്ചു. ശേഷം അദ്ദേഹം സോഷ്യൽമീഡിയയിലും കുറിപ്പ് പങ്കുവെച്ചു. ‘ ഇത് എന്റെ ഓഫീസാണ്, അതിനുംമുമ്പ് ഇതു വയനാട്ടിലെ ജനങ്ങളുടെ ഓഫീസും അവരുടെ ശബ്ദവുമാണ്. അക്രമം ഒന്നും പരിഹരിക്കില്ല, എനിക്കാരോടും വെറുപ്പോ ശത്രുതയോ ഇല്ല”.

Exit mobile version