തുടർ പഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യം; കുളത്തിൽ നീന്തൽ പഠിപ്പിക്കുന്നതിനിടെ അപകടം, കണ്ണൂരിൽ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. പന്നിയോട്ട് സ്വദേശിയും ഇപ്പോൾ ചേലോറയിൽ താമസക്കാരനുമായ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ 50 വയസുകാരൻ പി.പി.ഷാജി, 15 വയസുകാരനായ മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. ഷാജി ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് മാനേജരാണ്.

‘സിനിമ കണ്ടല്ല, ആ നല്ല മനസ് കണ്ട്’ സോനു സൂദിന്റെ പേരിൽ സ്ട്രീറ്റ് ഫുഡ് സ്റ്റാൾ തുടങ്ങി ആരാധകൻ; കടയിലേക്ക് നാൻ കഴിക്കാൻ ഞാനും വരുമെന്ന് താരത്തിന്റെ ഉറപ്പും

മകന്റെ തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടർന്നാണ് നീന്തൽ പഠനത്തിനായി കുളത്തിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. വട്ടപ്പൊയിൽ പന്നിയോട് കുളത്തിലാണ് അപകടം നടന്നത്. വെള്ളത്തിൽ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജിയും മുങ്ങി മരിച്ചത്.

ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ചക്കരക്കൽ സിഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവൺമെന്റ് ആശുപത്രിയിലേക്കു മാറ്റി.

Exit mobile version