‘സിനിമ കണ്ടല്ല, ആ നല്ല മനസ് കണ്ട്’ സോനു സൂദിന്റെ പേരിൽ സ്ട്രീറ്റ് ഫുഡ് സ്റ്റാൾ തുടങ്ങി ആരാധകൻ; കടയിലേക്ക് നാൻ കഴിക്കാൻ ഞാനും വരുമെന്ന് താരത്തിന്റെ ഉറപ്പും

‘Chur Chur Naan’ | Bignewslive

സിനിമാ താരങ്ങളോടുള്ള ആരാധന മൂത്ത് ആരാധകർ പലതും ചെയ്യാറുണ്ട്. താരങ്ങളുടെ പേരിൽ അമ്പലം പണിയുന്നതും താരത്തിന്റെ പേര് മക്കൾക്ക് ഇടുന്നതുമെല്ലാം നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ നടൻ സോനു സൂദിന്റെ പേരിൽ സ്ട്രീറ്റ് ഫുഡ് സ്റ്റാൾ തുടങ്ങിയിരിക്കുകയാണ് ഒരു ആരാധകൻ.

‘കൈകാലുകൾ തളർന്ന അമ്മയും സഹോദരനും, സ്വന്തമായൊരു വീട്’ ഒരുപിടി ആഗ്രഹങ്ങൾ ബാക്കിയാക്കി കിഷോറിന്റെ വിയോഗം, സ്വകാര്യ ബസ് തകർത്തത് ഒരു കുടുംബത്തിന്റെ ഏക അത്താണിയെ! കണ്ണീർ

സോനു സൂദിനെ സിനിമയിൽ കണ്ടല്ല ഇദ്ദേഹത്തിന് ആരാധന തോന്നിയത്. അദ്ദേഹം ചെയ്തിട്ടുള്ള സാമൂഹിക പ്രവർത്തനങ്ങളാണ് ഈ ആരാധകനെ സോനുവിന്റെ കടുത്ത ആരാധകൻ ആക്കിയത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആരാധന റാത്തോഡ് എന്ന യുവതിയാണ് വീഡിയോ സഹിതം സംഭവം ട്വിറ്ററിൽ പങ്കുവെച്ചത്.

‘സോനു സൂദ് നൽകിയ സഹായങ്ങൾക്കെല്ലാം തെളിവുണ്ട്. അതാണ് ഈ വീഡിയോയിൽ കാണുന്നത്. ഡൽഹിയിലെ എന്റെ അപാർട്മെന്റിന് സമീപത്തുള്ള കടയാണിത്. ഒരു മനുഷ്യന്റെ ചെറുകിട കച്ചവടം നന്നായി നടക്കുന്നതിൽ ഒരുപാട് സന്തോഷം. നിങ്ങളുടെ സഹായം അദ്ദേഹത്തിന് ജീവിതമാർഗ്ഗമായി’- വീഡിയോക്കൊപ്പം ആരാധന കുറിപ്പ് പങ്കുവെച്ചു.

വൃത്തിയുള്ള ഒരു ചെറിയ സ്ട്രീറ്റ് ഫുഡ് സ്റ്റാളിന്റെ വീഡിയോയാണ് ആരാധന പങ്കുവെച്ചത്. കടയുടെ ചുറ്റുമായി ‘സോനു സൂദ് ജി’ എന്ന് എഴുതിവെച്ചിട്ടുണ്ട്. ആരാധനയുടെ ട്വീറ്റ് സോനു സൂദ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. നാൻ കഴിക്കാൻ ഞാനും വരുമെന്ന് ആ കടക്കാരനോട് പറയൂ എന്നാണ് ഈ റീട്വീറ്റിനൊപ്പം സോനു സൂദ് കുറിച്ചത്. പ്രളയസമത്ത് അടക്കം സോനു സൂദ് നടത്തിയ പ്രവർത്തനങ്ങൾ വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ നിരവധി പേർക്ക് താരം സഹായ ഹസ്തം നീട്ടി രംഗത്ത് വന്നിരുന്നു.

Exit mobile version