‘കൈകാലുകൾ തളർന്ന അമ്മയും സഹോദരനും, സ്വന്തമായൊരു വീട്’ ഒരുപിടി ആഗ്രഹങ്ങൾ ബാക്കിയാക്കി കിഷോറിന്റെ വിയോഗം, സ്വകാര്യ ബസ് തകർത്തത് ഒരു കുടുംബത്തിന്റെ ഏക അത്താണിയെ! കണ്ണീർ

പട്ടാമ്പി: ഓങ്ങല്ലൂരിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വാണിയംകുളം പുലാച്ചിത്ര സ്വദേശി, കുന്നക്കാൽത്തൊടി വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ 26കാരനായ കിഷോറാണ് മരിച്ചത്. ഓങ്ങല്ലൂർ പോക്കുപ്പടി മാട് ഇറക്കത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. വാണിയംകുളത്തുനിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന കിഷോർ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരേവന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

മകന്റെ കണ്മുന്നിലിട്ട് അമ്മയെ വെട്ടിയ സംഭവം; ക്രൂരത രാവിലെ പല്ല് തേക്കാതെ കുഞ്ഞിന് ഉമ്മ നൽകേണ്ട എന്ന് പറഞ്ഞതിന്! നടുങ്ങി നാട്

റോഡിലേക്ക് തെറിച്ചുവീണ കിഷോറിന്റെ തലയിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങുകയും ചെയ്തു. ഉടനടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെട്ടു. പട്ടാമ്പിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനാണ് കിഷോർ. അമ്മ: ഗിരിജ. സഹോദരങ്ങൾ: കിരൺ, ഷിജിത്ത്. ഒരുപിടി ആഗ്രഹങ്ങൾ ബാക്കിയായിട്ടായിരുന്നു കിഷോറിന്റെ അപ്രതീക്ഷിത വിയോഗം.

കൈകാലുകൾക്ക് ശേഷിയില്ലാത്ത അമ്മയുടെയും സഹോദരന്റെയും കാര്യങ്ങൾ നോക്കി അവർക്ക് ഭക്ഷണവും നൽകിയാണ് പുലാച്ചിത്ര കുന്നങ്ങൽതൊടി കിഷോർ തന്റെ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ആ യാത്ര അവസാനത്തേത് ആകുമെന്ന് കുടുംബമോ നാട്ടുകാരോ പ്രതീക്ഷിച്ചതല്ല. സ്വകാര്യ ബസ് തകർത്തത് ഒരു ജീവൻ മാത്രമായിരുന്നില്ല. മറിച്ച് ഇല്ലാതാക്കിയത് കുടുംബത്തിന്റെ ഏക അത്താണിയെ കൂടിയായിരുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് അസ്തമിച്ചത്.

അമ്മയും സഹോദരനുമായി കിഷോർ അച്ഛന്റെ സഹോദരിയുടെ തറവാട്ടിലാണ് താമസം. പുലാച്ചിത്രയിൽ പുതിയ വീടിന്റെ പണി നടക്കുന്നുണ്ട്. ഇവിടേക്ക് ഇരുവരെയും മാറ്റണമെന്നത് കിഷോറിന്റെ വലിയ സ്വപ്നമായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. കിഷോർ ചെറുതായിരിക്കുമ്പോഴേ അച്ഛൻ കൃഷ്ണൻകുട്ടി മരിച്ചു.

അമ്മ ഗിരിജ (48) പത്തുവർഷത്തിലേറെയായി കൈകാലുകൾ തളർന്നു കിടപ്പിലാണ്. ഈ സങ്കടത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് മൂത്തസഹോദരൻ കിരണിനും (27) ഇതേ അസുഖം പിടിപെട്ടത്. ഇതോടെ, രണ്ടുപേരുടെയും പരിപാലനമെല്ലാം കിഷോർ ഏറ്റെടുത്തു. ആ അമ്മയും സഹോദരനും എഴുന്നേറ്റുകാണാനും കഷ്ടപ്പെട്ട് നിർമിച്ച വീട്ടിൽ ഒരു ദിവസമൊന്നുറങ്ങാനുമുള്ള സ്വപ്നം ബാക്കിയാക്കിയാണ് കിഷോർ ലോരകത്തോട് വിടപറഞ്ഞത്.

Exit mobile version