ചുട്ടെടുത്ത റൊട്ടിയുടെ ചിത്രം പങ്കിട്ട് ഭക്ഷണത്തിന് ക്ഷണിച്ച് ആരാധകന്‍; പരിപ്പ് കറിയും അച്ചാറും കൂടി തരാമോ എന്ന് സോനു സൂദും

Sonu Sood | Bignewslive

വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ ബോളിവുഡ് നടന്‍ സോനു സൂദ് കൊവിഡ് കാലത്ത് സജീവമായി സന്നദ്ധ പ്രവര്‍ത്തനങ്ങളിലേയ്ക്ക് ഇറങ്ങിയപ്പോഴാണ് ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ഹീറോ ആയത്. താരത്തിന് ഇപ്പോള്‍ ആരാധകരും ഏറെയാണ്. ഇപ്പോള്‍ ഒരു ആരാധകന്‍ ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചതാണ് ട്വിറ്ററില്‍ നിറയുന്നത്.

അദ്ദേഹത്തെ ടാഗ് ചെയ്തായിരുന്നു ഭക്ഷണത്തിന് ക്ഷണിച്ചത്. അടുപ്പില്‍ ചുട്ടെടുത്ത റൊട്ടിയുടെ ചിത്രം പങ്കുവെച്ചാണ് സോനുവിനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചത്. ഇതിന് താരം നല്‍കിയ രസകരമായ മറുപടിയാണ് വൈറലായിരിക്കുന്നത്. ചപ്പാത്തിയുടെ ഒപ്പം കുറച്ച് പരിപ്പ് കറിയും അച്ചാറും തരുമോ എന്നാണ് അദ്ദേഹം ആരാധകനോട് ചോദിച്ചത്.

സോനു സൂദിനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് ആരാധകന്‍ ഡിലീറ്റ് ചെയ്തു. എങ്കിലും താരം അതിനു നല്‍കിയ മറുപടി ഇപ്പോഴും ട്വിറ്ററിലുണ്ട്.

Exit mobile version