ഒന്നര വർഷമായി വീട്ടുകാർ തടങ്കലിലിട്ടു; രണ്ടാഴ്ചയിൽ ഒരിക്കൽ വലിച്ചെറിയുന്ന പൊറോട്ട മാത്രം ഭക്ഷണം; വേദനകൊണ്ട് നിലവിളിച്ച വയോധികനെ രക്ഷിച്ച് നാട്ടുകാർ

ആലുവ: പരിക്ക് പറ്റി ജോലിക്ക് പോകാനാകാതെ അവശനായ വയോധികനെ ബന്ധുക്കൾ കൈയ്യൊഴിഞ്ഞതോടെ രക്ഷകരായി നാട്ടുകാർ. ഒന്നര വർഷമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്ന അറുപതുകാരനെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.

അമ്പാട്ടുകാവ് മെട്രോ യാഡിനു സമീപം സജിതാലയത്തിൽ രാധാകൃഷ്ണനെ ആണ പോലീസിന്റെ സാന്നിധ്യത്തിൽ രക്ഷപ്പെടുത്തി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചത്.രാധാകൃഷ്ണന്റെ അസുഖം സുഖപ്പെടുന്ന മുറയ്ക്കു മൊഴിയെടുത്ത് ഉത്തരവാദികൾക്കെതിരെ കേസെടുക്കുമെന്നു പോലീസ് അറിയിച്ചു.

ഏലൂരിൽ സ്വകാര്യ വ്യവസായ സ്ഥാപനത്തിൽ തൊഴിലാളിയായിരുന്ന രാധാകൃഷ്ണന് അപകടത്തിൽ പരിക്കേറ്റതോടെയാണ് ദുരുതകാലം തുടങ്ങിയത്. കാലിനു പരുക്കേറ്റു വീട്ടിൽ കിടപ്പായതോടെ ഇദ്ദേഹത്തെ തിരിഞ്ഞുനോക്കാൻ ആരുമില്ലാതെയായി. ഇപ്പോൾ എഴുന്നേറ്റു നടക്കാംമെങ്കിലും കാലിലെ വ്രണവും പഴുപ്പും ഗുരുതരാവസ്ഥയിലാണ്. ഭാര്യയും മകളും ഉണ്ടെങ്കിലും ഏറെ നാളായി ഇവരുമായി ബന്ധമില്ലാത്തതാണ് രാധാകൃഷ്ണന് തിരിച്ചടിയായത്. ഇയാൾ ഒറ്റയ്ക്കാണു കഴിഞ്ഞിരുന്നത്.

ALSO READ- ഹൽവ നിർമാണത്തിനായി എത്തി; നാട്ടുകാരനായി മാറി; പത്ത് വർഷത്തിന് ശേഷം നാട്ടിലേക്ക്; രാഹുലിന് യാത്ര അയപ്പ്

അതേസമം,രണ്ടാഴ്ചയിലൊരിക്കൽ ബന്ധുക്കൾ റോഡിൽ നിന്ന് അകത്തേക്കു പൊറോട്ട വലിച്ചെറിയുമായിരുന്നു. ഇതുമാത്രമായിരുന്നു രാധാകൃഷ്ണന്റെ ഏക ഭക്ഷണം. ഇടക്കാലത്ത് അതും മുടങ്ങിയതോടെ അയൽക്കാരുടെ തണലിലായി ജീവിതം.

വിശപ്പും കാലിലെ വേദനയും സഹിക്കാനാവാതെ ഇന്നലെ ഗേറ്റിനു മുന്നിൽ വന്നു കരഞ്ഞപ്പോഴാണു നാട്ടുകാർ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും വിവരം അറിയിച്ചത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ഷെഫീക്, വാർഡ് അംഗം റംല അലിയാർ തുടങ്ങിയവരാണു സഹായവുമായി എത്തിയത്.

Exit mobile version