സ്‌കൂളില്‍ നിന്ന് വരികയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കടന്നുപിടിച്ചു, തുണിക്കച്ചവടക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വഴിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. കൊല്ലം, കൂട്ടിക്കട, അമ്മച്ചാന്മുക്ക്, റൂബി മന്‍സിലില്‍ അല്‍അമീനെ(32) ആണ് കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 11ന് വൈകുന്നേരം കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കിളിമാനൂര്‍ ഐ.എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. വിജിത്ത് കെ.നായര്‍, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.അല്‍അമീന്‍ വസ്ത്രങ്ങള്‍ തവണവ്യവസ്ഥയില്‍ വീടുകള്‍തോറും വില്ക്കുന്നയാളാണ്.

also read: ‘നല്ലൊരു മനുഷ്യനാണ്, ആരെയും ശത്രുവായി കരുതാറില്ല… മറ്റുള്ളവരെ സഹായിക്കണമെന്ന ചിന്തയാണ് എപ്പോഴും’ പിസി ജോർജ്ജിനെ കുറിച്ച് പാർവതി ഷോൺ പറയുന്നു

സ്‌കൂളില്‍നിന്നു വീട്ടിലേക്കു ഒറ്റയ്ക്കു നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇരുചക്രവാഹനത്തിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു.

യുവാവിന്റെ ആക്രമണത്തില്‍ നിന്നും കുതറിയോടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയെത്തുടര്‍ന്ന് അമ്പതോളം നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.

അന്വേഷണത്തിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version