പിതാവിന്റെ ചിത എരിഞ്ഞ് തീരും മുൻപേ പരീക്ഷ; 9 എ പ്ലസും ഒരു എയും നേടി കാശിനാഥിന് മികച്ച വിജയം, എ നേടിയത് അച്ഛന്റെ സഞ്ചയന ദിവസം നടന്ന പരീക്ഷയിൽ

വൈക്കം: പിതാവിന്റ ചിത എരിഞ്ഞു തീരും മുൻപ് എസ്എസ്എൽസി പരീക്ഷ എഴുതി മികച്ച വിജയം നേടിയിരിക്കുകയാണ് കാശിനാഥ്. തന്റെ തിളക്കമാർന്ന വിജയം പിതാവിന് സമർപ്പിക്കുന്നതായും കാശിനാഥ് പറയുന്നു. 9 എ പ്ലസും ഒരു എ ഗ്രേഡും വാങ്ങിയാണ് കാശിനാഥ് വിജയിച്ചത്.

ബാഹുബലി റെക്കോര്‍ഡ് പഴങ്കഥ: തമിഴ്‌നാട്ടിലെ മാത്രം കലക്ഷന്‍ 155 കോടി

പിതാവിനെ നഷ്ടമായ വേദന ഉള്ളിൽ ഒതുക്കി പരീക്ഷ എഴുതുമ്പോഴും അദ്ദേഹത്തിനു തന്നെ കുറിച്ചുള്ള സ്വപ്നം പൂവണിയിക്കണം എന്ന ലക്ഷ്യം കൈവിടാതെ കാശിനാഥ് ശ്രമിച്ചു. ഇലഞ്ഞി ടെക്‌നിക്കൽ സ്‌കൂളിൽ പഠിച്ച കാശിനാഥ് അച്ഛന്റെ സഞ്ചയന ദിവസം നടന്ന പരീക്ഷയിൽ മാത്രം എ ഗ്രേഡും ബാക്കി എല്ലാ വിഷയങ്ങൾക്കും എ പ്ലസും സ്വന്തമാക്കി.

പടിഞ്ഞാറേക്കര എസ്എൻഡിപി ശാഖായോഗം കാശിനാഥിനെ കമ്മിറ്റി അനുമോദിച്ചു. ശാഖായോഗം പ്രസിഡന്റ് കെ.ആനന്ദരാജൻ സെക്രട്ടറി കെ.ജി.രാമചന്ദ്രൻ, യൂണിയൻ കൗൺസിലർ ടി.എസ്.സെൻ. ശാഖാ വൈസ് പ്രസിഡന്റ് വി.എൻ.റെജിമോൻ. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പ്രവീൺ എന്നിവർ പ്രസംഗിച്ചു.

Exit mobile version