അപ്രതീക്ഷിതമായി കൈവന്നത് 80 ലക്ഷത്തിന്റെ ഭാഗ്യം; നേരെ ഓടിയത് പോലീസ് സ്‌റ്റേഷനിലേക്ക്; അലാലുദ്ദീനെ കണ്ട് പോലീസിനും അമ്പരപ്പ്

മൂവാറ്റുപുഴ: കേരള ഭാഗ്യക്കുറി മറുനാട്ടുകാരന് ഭാഗ്യം കൊണ്ടുവന്നപ്പോൾ തുണയായി പോലീസ്. 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം അടിച്ചെന്ന് അറിഞ്ഞപ്പോൾ സന്തോഷത്തോടൊപ്പം ഭയമും അലാലുദ്ദീന്റെ ഉള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതോടെയ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലേക്ക് ഓടിപ്പാഞ്ഞ് എത്തുകയായിരുന്നു ഈ യുവാവ്.

അലാലുദ്ദീൻ (40) എന്ന അസം സ്വദേശി കഴിഞ്ഞദിവസം വൈകിട്ടാണ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്കോടിയെത്തിയത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പിആർഒ ആർ അനിൽകുമാറിന്റെ പക്കൽ ടിക്കറ്റേൽപിച്ചു. പിന്നീട് കാര്യം വിശദീകരിക്കാൻ ഒരുപാട് സമയം തന്നെ വേണ്ടി വന്നു. ഭാഷയാണ് ഇരുകൂട്ടർക്കും തടസമായത്.

എല്ലാം വ്യക്തമായി വന്നപ്പോഴേക്കും സമയം വൈകീട്ട് ആറര കഴിഞ്ഞിരുന്നു.വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഭാഗ്യമാണ് അലാലുദ്ദീനെടുത്ത ടിക്കറ്റിന് ലഭിച്ചത്.

അതേസമയം, അസം നഗോൺ സ്വദേശിയായ അലാലുദ്ദീൻ 15 വർഷത്തോളമായി കേരളത്തിലുണ്ട്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ താമസിച്ച് തടിപ്പണി ചെയ്ത് വരികയാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. അവരെ വിളിച്ച് സന്തോഷ വിവരം അറിയിച്ചു. നടന്നു വിൽക്കുന്ന ആളിൽ നിന്നാണ് ലോട്ടറി വാങ്ങിയതെന്നും അലാലുദ്ദീൻ പറഞ്ഞു.

ALSO READ- പ്രണയിച്ച് വിവാഹം ചെയ്ത് പെൺകുട്ടികളുടെ സമ്പത്ത് തട്ടിയെടുക്കുന്നു; പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സമുദായ സംഘടനകൾ

ലോട്ടറിയും മറ്റ് തിരിച്ചറിയൽ രേഖകളും പരിശോധിച്ച പോലീസ് അലാലുദ്ദീനെ നേരേ ബാങ്ക് ഓഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലേക്ക് കൊണ്ടുപോയി. മാനേജർ ബിജോമോനോട് കാര്യങ്ങൾ വിശദീകരിച്ച് ടിക്കറ്റും ഉടൻ തന്നെ ബാങ്കിൽ ഏൽപ്പിച്ചു. ലോട്ടറി കൈപ്പറ്റി മാനേജർ ഉടൻ തന്നെ രസീത് നൽകി. വ്യാഴാഴ്ച മൂവാറ്റുപുഴ ശാഖയിൽ മാനേജരായി ചുമതല എടുത്തതേയുണ്ടായിരുന്നുള്ളു ബിജോ. ഇദ്ദേഹത്തിനും തന്റെ ആദ്യ ദിനം സന്തോഷത്തിൽ പങ്കുചേരുന്നതിന്റെയായി. വെള്ളിയാഴ്ച രാവിലെ ബാക്കി നടപടികൾ പൂർത്തിയാക്കും.

ALSO READ- പശുവിന് സുഖമില്ലെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; മൃഗഡോക്ടറെ ബലമായി വിവാഹം കഴിപ്പിച്ചെന്ന് പരാതി

തന്റെ ഔദ്യോഗിക ജീവിതത്തിലെ അപൂർവ സംഭവമാണിതെന്ന് പിആർഒ എസ്‌ഐ അനിൽകുമാറും പറയുന്നു.

Exit mobile version