പ്രണയിച്ച് വിവാഹം ചെയ്ത് പെൺകുട്ടികളുടെ സമ്പത്ത് തട്ടിയെടുക്കുന്നു; പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സമുദായ സംഘടനകൾ

ഗാന്ധിനഗർ: രണ്ട് സാക്ഷികളേയും കൂട്ടി പ്രണയിക്കുന്നവർ വിവാഹം രജിസ്റ്റർ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ പട്ടീദാർ സംഘടനകൾ രംഗത്ത്. പ്രണയവിവാഹം രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്നാണ് പാട്ടിദാർ സംഘടനകളുടെ ആവശ്യം. പെൺകുട്ടികൾ ഇഷ്ടമുള്ള പുരുഷനുമായി വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മാതാപിതാക്കളിൽ ആരുടെയെങ്കിലും ഒപ്പ് നിർബന്ധമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

പാട്ടീദാർ ഓർഗനൈസേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി, ഖോദൽധാം, സമസ്ത് പാട്ടിദാർ സമാജ് തുടങ്ങിയ 18 വ്യത്യസ്ത പാട്ടിദാർ സംഘടനകൾ നടത്തിയ യോഗത്തിലാണ് വിഷയത്തിൽ സർക്കാറിന് നിവേദനം നൽകാനുള്ള തീരുമാനമെടുത്തത്. ലവ് ജിഹാദ് കേസുകളും സ്വത്തുക്കൾക്കായി സമുദായത്തിലെ പെൺകുട്ടികൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും തടയാനാണ് ഇത്തരം ആവശ്യമുന്നയിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

also read- പശുവിന് സുഖമില്ലെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; മൃഗഡോക്ടറെ ബലമായി വിവാഹം കഴിപ്പിച്ചെന്ന് പരാതി

സമുദായത്തിലുള്ള പെൺകുട്ടികൾ മാതാപിതാക്കളെ അറിയിക്കാതെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുകയും രണ്ട് സാക്ഷികളെ ഏർപ്പാടാക്കി വിവാഹം കഴിക്കുകയും ചെയ്യുന്നതിനാൽ പാട്ടിദാർ സമൂഹം അസ്വസ്ഥരാണെന്ന് യോഗം അറിയിച്ചു.

ALSO READ- നേപ്പാളിൽ നിന്നെത്തി മലയാളിക്കുട്ടിയായി വളർന്നു; എസ്എസ്എൽസി പരീക്ഷയിൽ തിളങ്ങി ആരതി; ഗണിതമൊഴിച്ച് മുഴുവൻ എ പ്ലസ്

യോഗത്തിൽ സമുദായത്തിലെ യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യുകയും ആ വിഷയങ്ങൾ കൂടി നിവേദനത്തിൽ ഉൾപ്പെടുത്തിയതായും പാട്ടിദാർ സംഘടനയുടെ പ്രസിഡന്റ് ആർപി പട്ടേൽ പറഞ്ഞു.

Exit mobile version