നേപ്പാളിൽ നിന്നെത്തി മലയാളിക്കുട്ടിയായി വളർന്നു; എസ്എസ്എൽസി പരീക്ഷയിൽ തിളങ്ങി ആരതി; ഗണിതമൊഴിച്ച് മുഴുവൻ എ പ്ലസ്

കായംകുളം: നേപ്പാളിൽ നിന്നെത്തി മലയാളി കുട്ടിയായി വളർന്ന ആരതി എസ്എസ്എൽസി പരീക്ഷയിൽ മികവ് കാണിച്ച് വളർത്തുനാടിന് അഭിമാനമായി. നേപ്പാൾ സ്വദേശികളായ ദീപക്‌സിങിന്റെയും രാജേശ്വരിയുടെയും മകൾ ആരതിയാണ് ഒൻപത് എ പ്ലസ് നേടിയാണ് മികച്ച വിജയം സ്വന്തമാക്കിയത്.

ഗണിതശാസ്ത്രത്തിൽ മാത്രമാണ് ആരതിക്ക് പിഴച്ചത്. മലയാളത്തിലടക്കം മികവ് കാണിച്ച ആരതിക്ക് ഗണിതത്തിൽ സി പ്ലസിലേക്ക് ഒതുങ്ങേണ്ടി വന്നു. രാമപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു ആരതിയുടെ പഠനം.

കരീലക്കുളങ്ങര ഗവ. ടൗൺ യു.പി സ്‌കൂളിലാണ് ഏഴ് വരെ പഠിച്ചത്. പിന്നീട് ഹൈസ്‌കൂൾ പഠനത്തിനായാണ് രാമപുരം സ്‌കൂളിലെത്തിയത്. നിരവധി പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജയിച്ചാണ് ആരതിയുടെ വിജയമെന്നതും എ പ്ലസുകളുടേയും സി പ്ലസിന്റേയും തിളക്കം വർധിപ്പിക്കുന്നു.

also read- മദ്യപിച്ചെത്തിയ അച്ഛനെ ഭയന്ന് കാട്ടിലൊളിച്ച പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ഒടുവിൽ അച്ഛനെ അറസ്റ്റ് ചെയ്ത് പോലീസ്

ആരതിയുടെ ജനനത്തോടെയാണ് ദീപക്‌സിങ് കായംകുളത്ത് എത്തുന്നത്. 2013 ൽ അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റതോടെ ജോലി ചെയ്യാൻ ഒന്നും കഴിയാതെയായി. ഇതോടെ ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞു. ഇപ്പോൾ കരീലക്കുളങ്ങരയിൽ വാടക വീട്ടിലാണ് കഴിയുന്നത്.

also read- ഒരു മുറിയിൽ അച്ഛനും അടുത്ത് സഹോദരനും കിടപ്പിൽ; ഒമ്പത് വർഷം കാണാമറയത്ത് കഴിഞ്ഞതിനെ കുറിച്ച് സാജൻ പള്ളുരുത്തി

ആരതിയുടെ ഒരു സഹോദരി ഭൂമിക രാമപുരം സ്‌കൂളിൽ പത്താം ക്ലാസിലും ഇളയ സഹോദരി ഐശ്വര്യ കരീലക്കുളങ്ങര ടൗൺ യുപി സ്‌കൂളിൽ ആറാം ക്ലാസിലും പഠിക്കുകയാണ്.

Exit mobile version