മദ്യപിച്ചെത്തിയ അച്ഛനെ ഭയന്ന് കാട്ടിലൊളിച്ച പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ഒടുവിൽ അച്ഛനെ അറസ്റ്റ് ചെയ്ത് പോലീസ്

കുലശേഖരം: കഴിഞ്ഞദിവസം നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ വ്യാപകമായ ജനരോഷം ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്, അച്ഛനെ പോലീസ് അറസ്റ്റുചെയ്തിരിക്കുകയാണ് ഇപ്പോൾ. നാല് വയസുകാരി സുഷ്‌വിക മരിച്ച സംഭവത്തിൽ തിരുവട്ടാറിന് സമീപം കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രൻ (37) ആണ് അറസ്റ്റിലായത്.

ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളംവെക്കുന്നത് പതിവായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞദിവസം മദ്യപിച്ചെത്തി അക്രമാസക്തനായ സുരേന്ദ്രനെ പേടിച്ച് സഹോദരങ്ങൾക്കൊപ്പമാണ് സുഷ്വിക സമീപത്തുള്ള തോട്ടത്തിൽ ഒളിച്ചത്.

ഇതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സുരേന്ദ്രൻ-സുജിമോൾ ദമ്പതിമാരുടെ മൂന്ന് മക്കളിൽ ഇളയവളാണ് സുഷ്വിക. അച്ഛൻ പതിവായി മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്നും അച്ഛനെ പേടിച്ചാണ് തോട്ടത്തിൽ ഒളിച്ചതെന്നും സുഷ്വികയുടെ സഹോദരങ്ങൾ പറയുന്ന ദൃശ്യവും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ALSO READ- 104 മണിക്കൂർ കുഴൽക്കിണറിന് ഉള്ളിൽ, അതിജീവിച്ചത് പാമ്പിനേയും കൂരിരുട്ടിനേയും; ഒടുവിൽ രാഹുൽ സുരക്ഷിതൻ; ധീരനെന്ന് മുഖ്യമന്ത്രി

ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെയും സുജിമോൾ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് തിരുവട്ടാർ പോലീസ് സുരേന്ദ്രനെ അറസ്റ്റു ചെയ്തിരിക്കുന്നത്.

Exit mobile version