വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ ചവിട്ടി, പാമ്പ് കടിയേറ്റ് 52കാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: പാമ്പ് കടിയേറ്റ് അമ്പത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം. കണ്ണൂരിലാണ് നടുക്കുന്ന സംഭവം. അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്പാണ് കടിച്ചത്.

ആഴീക്കല്‍ ബോട്ടു പാലത്തിനു സമീപം പാറക്കാട്ട് ഹൗസില്‍ നസീമ ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.

also read:മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്ന് 10 രൂപയിലേക്ക്; പാസഞ്ചര്‍ ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് കുറച്ചു

പുരത്തുനിന്നും വിറകെടുത്തു ഭക്ഷണം പാകം ചെയ്യാന്‍ അടക്കളയിലേക്ക് തിരികെ പോകുകയായിരുന്നു നസീമ. അതിനിടെ വാതില്‍ക്കല്‍ കാല്‍ തുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്പ് കയറിക്കൂടിയത് നസീമ അറിഞ്ഞിരുന്നില്ല.

തുണിയില്‍ കാല്‍ തുടയ്ക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. ഭര്‍ത്താവ്: ഫക്രുദീന്‍. മക്കള്‍: ഫനാസ്, ഫസീല്‍ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: അന്‍ഷിന, നസ്മിന.

Exit mobile version