പശുവിന് സുഖമില്ലെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; മൃഗഡോക്ടറെ ബലമായി വിവാഹം കഴിപ്പിച്ചെന്ന് പരാതി

പാട്‌ന: മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാർ ബാഗുസരായി ജില്ലയിലെ മൃഗ ഡോക്ടർ സത്യം കുമാർ ഝായെയാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്.

പശുവിന് സുഖമില്ലെന്ന് പറഞ്ഞ് ഡോ സത്യം കുമാറിനെ തന്ത്രപൂർവം വിളിച്ചുവരുത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു. വിളിച്ചുവരുത്തിയ ആളുകൾ ആ വീട്ടിലെ പെൺകുട്ടിയുമായി നിർബന്ധപൂർവം വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

അതേസമയം, പശുവിനെ ചികിത്സിക്കാൻ പോയ മകൻ ഏറെ വൈകിയും തിരിച്ച് എത്തതിനെ തുടർന്ന് കുടുംബം അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് വിവഹം കഴിഞ്ഞതായി അറിഞ്ഞത്.

also read- നേപ്പാളിൽ നിന്നെത്തി മലയാളിക്കുട്ടിയായി വളർന്നു; എസ്എസ്എൽസി പരീക്ഷയിൽ തിളങ്ങി ആരതി; ഗണിതമൊഴിച്ച് മുഴുവൻ എ പ്ലസ്

തൊട്ടടുത്ത ദിവസം രാവിലെ സത്യം കുമാറിന്റെ വിവാഹ വിഡിയോ കുടുംബത്തിന് ലഭിക്കുകയായിരുന്നു. ഇതോടെയാണ് ഡോക്ടറുടെ തിരോധാനത്തിന് പിന്നിലെ കാരണം കുടുംബം അറിയുന്നത്. കുടുംബം ടേഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version