ആദ്യം എ, പിന്നീട് പരിശോധനയിൽ ഒ; ഉറപ്പുവരുത്തിയപ്പോൾ എ2പ്ലസ്; അപൂർവ്വ രക്തഗ്രൂപ്പുമായി ജീവരക്ഷകനാണ് ഇന്ന് പ്രദീഷ്

മണക്കാല: വളരെയധികം വിരളമായി മാത്രം കാണുന്ന രക്തഗ്രൂപ്പാണ് എ ടു പ്ലസ് (A2+). പെരിങ്ങനാട് പോത്തടി വള്ളിവിളയിൽ പ്രദീഷാകട്ടെ ഈ രക്തഗ്രൂപ്പിന് ഉടമയും. അപൂർവ്വമായ ഈ രക്തഗ്രൂപ്പ് കാരണം ഒരുപാട് ജീവൻരക്ഷിക്കാനുള്ള അപേക്ഷയുമായി പ്രദീഷിന് വിളിയെത്താറുമുണ്ട്. കേരളത്തിലോ പുറത്തോ ഏതെങ്കിലും ആശുപത്രികളിൽ എ ടു പ്ലസ് രക്ത ഗ്രൂപ്പിന് ആവശ്യം വന്നാൽ പ്രദീഷിന്റെ ഫോണിലേക്കാണ് ആദ്യത്തെ വിളിയെത്തുക. എ ടു പ്ലസ് രക്തം മറ്റൊരുരക്തവുമായി ചേരില്ല എന്ന പ്രത്യേകതയുമുണ്ട്.

ആയിരംപേരിൽ ഒരാൾക്ക് പോലും ഉണ്ടാകാത്ത അപൂർവ്വ രക്തഗ്രൂപ്പായതിനാലാണ് പ്രദീഷിനെ തേടി കോളുകളെത്തുന്നത്. എങ്കിലും ഇതുവരെ വളരെ കുറച്ചുപേർക്കാണ് ഈ രക്തം ആവശ്യമായി വേണ്ടിവന്നുള്ളൂവെന്ന് പ്രദീഷ് പറയുന്നു. കാരണവും ഈ അപൂർവ്വത തന്നെ. വർഷങ്ങൾക്കു മുമ്പ് ഡ്രൈവിങ് ലൈസൻസ് എടുക്കാൻവേണ്ടി രക്തം പരിരോധിച്ചപ്പോൾ രക്തഗ്രൂപ്പ് എ പോസിറ്റീവ് എന്ന ഫലമാണ് ലഭിച്ചത്.

പിന്നീട് കുറച്ചുനാൾ കഴിഞ്ഞപ്പോൾ മറ്റൊരാവശ്യത്തിന് രക്തം വീണ്ടും പരിശോധിച്ചപ്പോൾ ഒ പോസിറ്റീവ് എന്നും കാണിച്ചു. ഇതോടെയാണ് സംശയം തോന്നിയ പ്രദീഷ് തിരുവനന്തപുരത്ത് വെച്ച് വിശദമായ രക്തപരിശോധന നടത്തിയത്. ഇതിലാണ് എടുപ്ലസ് രക്തഗ്രൂപ്പാണെന്ന് അറിഞ്ഞത്.

also read- ഹെലികോപ്റ്ററിൽ പറന്ന് ‘കുടൽമന’ ഗൃഹപ്രവേശനത്തിന് എംഎ യൂസഫലി എത്തി; താരമായി ഹരിപ്പാട്ടെ പരമേശ്വരൻ നമ്പൂതിരിയുടെ വീട്

അതേസമയം, അടൂരിൽ അജയ് എന്നാരാൾക്കും ഇതേ രക്തഗ്രൂപ്പ് ഉള്ളതായി അറിഞ്ഞിരുന്നുവെന്ന് പ്രദീഷ് പറയുന്നു. അടൂർ മണക്കാല ലൈഫ് ടൈം ഫിറ്റ്‌നസ് സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് പ്രദീഷ്.

Exit mobile version