അടുക്കളയില്‍ തര്‍ക്കം മൂത്തു; ജാര്‍ഖണ്ഡ് സ്വദേശിനിയായ വേലക്കാരിയുടെ അടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, സംഭവം പത്തനംതിട്ടയില്‍!

മുട്ടുമണ്‍ മേലേത്തേതില്‍ ജോര്‍ജിന്റെ ഭാര്യ മറിയാമ്മ(77)യാണ് കഴിഞ്ഞ ദിവസം അടിയേറ്റു മരിച്ചത്.

പത്തനംതിട്ട: അടുക്കളയിലെ തര്‍ക്കം കലാശിച്ചത് ക്രൂരമായ കൊലപാതകത്തില്‍. തര്‍ക്കം മൂത്തതോടെ വീട്ടമ്മയെ വേലക്കാരി അടിച്ചു കൊല്ലുകയായിരുന്നു. പ്രതിയായ പ്രതിയായ വീട്ടുജോലിക്കാരിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ഡുംകാ സ്വദേശി സുശീല (24)യാണ് അറസ്റ്റിലായത്. മുട്ടുമണ്‍ മേലേത്തേതില്‍ ജോര്‍ജിന്റെ ഭാര്യ മറിയാമ്മ(77)യാണ് കഴിഞ്ഞ ദിവസം അടിയേറ്റു മരിച്ചത്.

വീട്ടമ്മയും വേലക്കാരിയും അടുക്കളയില്‍ വെച്ച് തര്‍ക്കം ആവുകയായിരുന്നു. ശേഷം രോഷം പൂണ്ട വേലക്കാരി വീട്ടമ്മയെ അടിച്ച് വീഴ്ത്തുകയായിരുന്നു. വീട്ടമ്മ തല്‍ക്ഷണം മരിക്കുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മക്കള്‍: ഡോ.ജേക്കബ് ജോര്‍ജ് (ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍, വെല്ലൂര്‍), ഗ്ലാഡിസ് ജോര്‍ജ് (സ്പീച്ച് തെറപ്പിസ്റ്റ്, തിരുവല്ല)

Exit mobile version