വസ്ത്രവും പുസ്തകവും നനയാതെ വയ്ക്കാൻ ഒരുമുറി ശരിയാക്കിത്തരുമോ എന്ന് ടീച്ചറോട് മുഹ്‌സിന; കാരുണ്യത്തിൽ ഒരുങ്ങിയത് ഒരു പുത്തൻവീട് തന്നെ; സന്തോഷം

അഞ്ചാലുംമൂട്: പുസ്തകവും വസ്ത്രങ്ങളും നനയാതെ ഒന്നു എടുത്തുവെയ്ക്കാൻ ഒരു മുറിയെങ്കിലും ഒരുക്കിത്തരുമോ എന്ന് അഭ്യർത്ഥിച്ച മുഹ്‌സിനയ്ക്ക് പുത്തൻ വീട് തന്നെ ഒരുങ്ങി. പ്രാക്കുളം എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന മുഹ്സിനയ്ക്കാണ് വീടൊരുങ്ങിയത്.

പുത്തൻ വീടിന്റെ താക്കോൽ ശനിയാഴ്ച സിആർ മഹേഷ് എംഎൽഎ കൈമാറി. മുഹ്സിന ക്ലാസിലേക്ക് നനഞ്ഞ പുസ്തകവുമായി വന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക സിഎസ് ഗീതാകുമാരിയുടെ കരുതലാണ് മുഹ്‌സിനയ്ക്ക് തുണയായത്. മഴയില്ലാഞ്ഞിട്ടും പുസ്തകം നനഞ്ഞു കണ്ടതിലുണ്ടായ സംശയം മുഹ്‌സിനയുടെ വീടൊരുങ്ങുന്നതിലേക്ക് നയിക്കുകയായിരുന്നു.

പിതാവ് നഷ്ടപ്പെട്ട് ഉമ്മയോടൊപ്പം കഴിയുന്ന മുഹ്സീനയുടെ വീട് ചോർന്നൊലിക്കുന്ന നിലയിലായിരുന്നു. വസ്ത്രവും പുസ്തകവും നനയാതെ വെക്കാൻ ഒരുമുറി ശരിയാക്കിത്തരുമോ എന്ന മുഹ്‌സിനയുടെ ചോദ്യമാണ് ടീത്തറെ കൂടുതൽ വിഷമിപ്പിച്ചത്.

ഇക്കാര്യം ടീച്ചർ ഭർത്താവ് കൃഷ്ണകുമാറിനോട് പങ്കുവെച്ചു. അദ്ദേഹം അതു സ്‌നേഹസേനാ ചുമതലക്കാരൻ ഡോ. അനിൽ മുഹമ്മദിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പിന്നീട് സഹായത്തിനുള്ള വഴി തേടുകയുമായിരുന്നു.

also read- വിക്രം ചെലവിട്ടത് 150 കോടി, വാരിയത് 250; പൃഥ്വിരാജിനായി അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 130 കോടി, ബോക്‌സ് ഓഫീസിൽ കിതപ്പും

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായപ്രമുഖന്റെ ശ്രദ്ധയിൽ ഇക്കാര്യം ഡോ. അനിൽ മുഹമ്മദ് എത്തിച്ചു. അദ്ദേഹം ഏറെ സന്തോഷത്തോടെ മുഹ്സിനയ്ക്ക് വീട് നിർമിച്ചുനൽകാനുള്ള സാമ്പത്തികബാധ്യത ഏറ്റെടുക്കുകയും ഏഴുലക്ഷം രൂപ ചെലവിൽ 580 ചതുരശ്ര അടി വിസ്തീർണമുള്ള വീട് ഒരുക്കുകയുമായിരുന്നു.

also read- സ്വകാര്യ ബാങ്ക് വായ്പ തിരിച്ചടക്കാനായില്ല; ജപ്തി ഭീഷണിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി; മരണാനന്തര ചടങ്ങിനിടെ അച്ഛനും മരിച്ചു; കണ്ണീർ

കഴിഞ്ഞ ഡിസംബർ 20-ന് ശിലപാകിയ വീട് പണിപൂർത്തിയാക്കി നൽകാനായതിൽ ഏറെ സന്തോഷമുെണ്ടന്ന് ഡോ. അനിൽ മുഹമ്മദ് പറഞ്ഞു. ശനിയാഴ്ച 11-ന് പ്രാക്കുളത്തായിരുന്നു താക്കോൽദാനം.

Exit mobile version