സിവിൽ സർവീസസ്: കേരളത്തിൽ നിന്ന് ഒന്നാമതായി 21ാം റാങ്കുകാരൻ ദിലിപ് പി കൈനിക്കര; ഐലേണിൽ നിന്ന് 17 പേർ

തിരുവനന്തപുരം: 2021-ലെ യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മലയാളികൾക്ക് അഭിമാനമായി ദിലിപ് പി കൈനിക്കരയുടെ നേട്ടം. സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാമനായാണ് ദിലിപ് കേരളക്കരയുടെ അഭിമാനതാരമായത്. ദിലിപിന്റെ ഓൾ ഇന്ത്യ റാങ്കിങ് 21 ആണ്.

ദിലിപിന് പുറമെ 57ാം റാങ്ക് നേടിയ ഒവി ആൽഫ്രഡും ആദ്യ നൂറ് റാങ്കിനുള്ളിൽ ഇടം പിടിച്ച് മികവ് കാണിച്ചു. ദിലിപ് പി കൈനിക്കരയും ഒവി ആൽഫ്രഡും സിവിൽ സർവീസസിന് പരിശീലനം നേടിയത് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഐലേൺ ഐഎഎസ് അക്കാദമിയിലാണ്. ഇവരെ കൂടാതെ ഐലേണിൽ നിന്നു പരിശീലനം നേടിയ 15 പേർ കൂടി 2021ലെ സിവിൽ സർവീസസ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

108ാം റാങ്ക് നേടിയ റോജ എസ് രാജൻ, 111ാം റാങ്കുകാരൻ സി ബി റെക്‌സ്, 145ാം റാങ്കിനുടമ അർജുൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ഐലേണിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്.

എസ്. ഗൗതം രാജ് (210), ഉത്സവ് പാണ്ഡെ (240), അഫ്‌നാൻ അബ്ദുസമദ് (274), അർഷാദ് മുഹമ്മദ് (276), ബി ജിതിൻ കൃഷ്ണൻ (278), ജോൺ ജോർജ് ഡികോതോ (428), എ. ആഷിഫ് (464), ഒ. അപർണ (475), ആതിര എസ് കുമാർ (477), ദീപു സുധീർ (495), സൗരവ് രമേശ് (535), അവ്‌ദേഷ് (663) എന്നിങ്ങനെയാണ് ഐലേൺ ഐഎഎസ് അക്കാദമിയിൽ നിന്നുള്ള മറ്റ് റാങ്കുകാർ.

സിവിൽ സർവീസസ് വിജയികളായ റോജ എസ് രാജനും ആതിര എസ് കുമാറും

ഇന്ന് പ്രഖ്യാപിച്ച സിവിൽ സർവീസസ് പരീക്ഷാഫലത്തിൽ യുപി സ്വദേശിനി ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ നാലു റാങ്കുകൾ വനിതകൾക്കാണ്. അങ്കിത അഗർവാൾ രണ്ടാം റാങ്കും ഗമിനി സിംഗ്ല മൂന്നാം റാങ്കും നേടി. ഐശ്വര്യ വർമയ്ക്കാണ് നാലാം റാങ്ക്.

ALSO READ- സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ നാലു റാങ്കുകൾ വനിതകൾക്ക്; മലയാളികളിൽ 21ാം റാങ്കുകാരനും

ശ്രുതി രാജലക്ഷ്മി(25), വി അവിനാശ് (31), ജാസ്മിൻ (36), ടി സ്വാതിശ്രീ (42), സിഎസ് രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി മേനോൻ (66), ചാരു (76) തുടങ്ങിയവരാണ് ആദ്യ നൂറ് റാങ്കുകളിൽ ഇടം പിടിച്ച മറ്റ് മലയാളികൾ.

ഐലേൺ സിവിൽ സർവീസസ് അക്കാദമിയുമായി സിവിൽ സർവീസസ് പരീക്ഷാ പരിശീലനത്തിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടാം: +91 8089166792

Exit mobile version