സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ നാലു റാങ്കുകൾ വനിതകൾക്ക്; മലയാളികളിൽ 21ാം റാങ്കുകാരനും

ന്യൂഡൽഹി: 2021-ലെ യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ നാലു റാങ്കുകൾ വനിതകൾക്കാണ്. അങ്കിത അഗർവാൾ, ഗമിനി സിംഗ്ല എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. ഐശ്വര്യ വർമയ്ക്കാണ് നാലാം റാങ്ക്.

ആദ്യ പത്തു റാങ്കുകളിൽ മലയാളികൾ സ്ഥാനം നേടിയില്ല. 21-ാം റാങ്ക് നേടിയ ദിലീപ് പി കൈനിക്കരയാണ് മലയാളികളിൽ ഒന്നാമതെത്തിയത്.

also read- ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോൾ, പിന്നെ കഴിച്ചോളാമെന്ന് മറുപടി; ബി.എഡ് വിദ്യാർത്ഥിനി കിടപ്പുമുറിയിൽ മരിച്ചനിലയിൽ

ശ്രുതി രാജലക്ഷ്മി(25), വി അവിനാശ് (31), ജാസ്മിൻ (36), ടി സ്വാതിശ്രീ (42), സിഎസ് രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി മേനോൻ (66), ചാരു (76) തുടങ്ങിയവരാണ് ആദ്യ നൂറ് റാങ്കുകളിൽ ഇടം പിടിച്ച മലയാളികൾ.

click here for result

Exit mobile version