വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാൾ; എന്നാൽ അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യും: നടി ദുർഗ കൃഷ്ണ

കൊച്ചി: ഉടൽ ചിത്രത്തിലെ അഭിനയത്തിലൂടെ വാർത്തകൡ നിറഞ്ഞുനിൽക്കുന്ന നടി ദുർഗ കൃഷ്ണ മീടു ആരോപണത്തിൽ വിജയ് ബാബുവിനെതിരെ രംഗത്ത്. വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ട ആളാണെന്നും എന്നാൽ അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കില്ലെന്ന് പരയില്ലെന്നും ദുർഗ പ്രതികരിച്ചു.

ഉടൽ സിനിമയുടെ പത്രസമ്മേളനത്തിലായിരുന്നു ദുർഗ കൃഷ്ണയുടെ പ്രതികരണം. ‘നടിയെ ആക്രമിച്ച കേസിൽ അതിജീവിത എല്ലാവർക്കും മാതൃകയാണ്. വിജയ് ബാബുവിന്റെ വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമ ചെയ്യേണ്ടി വന്നാൽ തള്ളിക്കളയില്ല’- ദുർഗ പ്രതികരിച്ചു.

ചുംബിക്കുന്ന സ്ത്രീകൾ മാത്രമാണ് വിമർശിക്കപ്പെടുന്നതെന്നും താൻ വായുവിൽ നോക്കിയല്ല ചുംബിക്കുന്നതെന്നും ദുർഗ കൃഷ്ണ പറഞ്ഞു. അമ്മയോടും ഭർത്താവിനോടുമെല്ലാം കഥ പറഞ്ഞതിന് ശേഷം അവരുടെ സമ്മതത്തോടെ തന്നെയാണ് ആരംഗത്തിൽ അഭിനയിച്ചത്. അതിനാൽ തന്നെ വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ദുർഗ പ്രതികരിച്ചു.

‘സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിക്ക് മെസേജുകൾ വന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾപ്പിന്നെ അതൊഴിവാക്കാൻ കഴിയില്ലല്ലൊ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അതറിയാമായിരുന്നു.’- മുമ്പ് വിഷയവുമായി ബന്ധപ്പെട്ട് ദുർഗ കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.

ALSO READ- മത വേലിക്കെട്ടുകൾ തകർത്ത് നെഞ്ചിന് താഴേക്ക് തളർന്ന പ്രണവിന് കൂട്ടായി എത്തിയ ഷഹാന; വിമർശിച്ചവർക്കുള്ള മറുപടിയായി രണ്ടാം വിവാഹവാർഷികം ആഘോഷിച്ച് ദമ്പതികൾ

Exit mobile version