പതിവുപോലെ നിലപാടിൽ വീണ്ടും മാറ്റം; ജോ ജോസഫുമായി ബന്ധമില്ല, ആവശ്യപ്പെട്ടാൽ ബിജെപിക്കായി പ്രചരണത്തിനിറങ്ങുമെന്നും പിസി ജോർജ്

PC George | Bignewslive

കാക്കനാട്: പതിവുപോലെ നിലപാടിൽ വീണ്ടും മാറ്റം വരുത്തി ജനപക്ഷം നേതാവ് പിസി ജോർജ്. ജോ ജോസഫ് പി സി ജോർജിന്റെ സ്ഥാനാർത്ഥിയാണെന്ന യുഡിഎഫിന്റെ ആരോപണങ്ങൾക്കിടെയാണ് നിലപാടിൽ മാറ്റം വരുത്തിയത്. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായി ബന്ധമില്ലെന്നാണ് പിസി ജോർജിന്റെ മറുപടി. ൂഞ്ഞാറുകാരനെന്ന നിലയിലാണ് ജോ ജോസഫുമായി ബന്ധമെന്ന് പി സി ജോർജ് കൂട്ടിച്ചേർത്തു. ആവശ്യപ്പെട്ടാൽ ബിജെപിക്കായി പ്രചരണത്തിനിറങ്ങും. തനിക്ക് ബന്ധമുള്ള ഏക പാർട്ടി ബിജെപിയാണെന്നും പി സി ജോർജ് വ്യക്തമാക്കി.

റിഫ മരിച്ച ഉടന്‍ തന്നെ ലൈവ്,സ്വന്തം കുട്ടിയെ പോലും ഇതുവരെയായിട്ടും കാണാന്‍ വന്നില്ല; ദുരൂഹതകള്‍ ചൂണ്ടിക്കാണിച്ച് അഭിഭാഷകന്‍

നേരത്തെ, ബിജെപി സ്ഥാനാർത്ഥിയാകാനില്ലെന്നും ജോ ജോസഫ് തനിക്ക് വേണ്ടപ്പെട്ടയാളാണെന്നും പിസി ജോർജ് പറഞ്ഞിരുന്നു. ഈ പരാമർശം എത്തിയതിനു പിന്നാലെ തൃക്കാക്കരയിൽ സിപിഐഎം ടിക്കറ്റിൽ മത്സരിക്കുന്ന ജോ ജോസഫ് സമുദായത്തിന്റെ സ്ഥാനാർഥിയല്ല മറിച്ച് പി സി ജോർജിന്റെ സ്ഥാനാർഥിയാണെന്ന വിമർശനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളാണ് ഉന്നയിച്ചത്.

ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന് വരുത്തിത്തീർക്കാൻ സിപിഐഎം ശ്രമിച്ചുവെന്നാണ് വി ഡി സതീശന്റെ വാദം. വാ തുറന്നാൽ വിഷം തുപ്പുന്ന പി സി ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട് വരുന്നായാളാണോ സ്ഥാനാർഥിയെന്ന ചോദ്യത്തിന് ഉത്തരം സിപിഐഎമ്മുകാർ പറയണമെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. പിന്നാലെയാണ് പിസി ജോർജ് നിലപാട് തിരുത്തിയത്.

Exit mobile version