വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി: ‘ഒറ്റക്കൊമ്പന്’ ലഭിച്ചതില്‍ 2 ലക്ഷം രൂപ മിമിക്രി കലാകാരന്മാര്‍ക്ക്

മിമിക്രി കലാകാരന്മാര്‍ക്ക് കൈത്താങ്ങാകുമെന്ന വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി. പുതിയ സിനിമകളുടെ അഡ്വാന്‍സ് കിട്ടുമ്പോള്‍ അതില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കുമെന്ന് താരം മുന്‍പ് പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ, തന്റെ ‘ഒറ്റക്കൊമ്പന്‍’ എന്ന സിനിമയ്ക്ക് ലഭിച്ച അഡ്വാന്‍സ് തുകയില്‍ നിന്നും രണ്ടു ലക്ഷം രൂപ മിമിക്രി കലാകാരന്മാര്‍ക്ക് നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ചത്.

2021 ഡിസംബറില്‍ മിമിക്രി കലാകാരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് (MAA) സുരേഷ് ഗോപി രണ്ട് ലക്ഷം രൂപ നല്‍കിയതായി നടനും സംവിധായകനുമായ രമേഷ് പിഷാരടി അറിയിച്ചിരുന്നു.

‘കടുവ’യുടെ രചയിതാവ് ജിനു എബ്രഹാം ഫയല്‍ ചെയ്ത പകര്‍പ്പവകാശ കേസുമായി ബന്ധപ്പെട്ട എല്ലാ നിയമപ്രശ്നങ്ങള്‍ക്കും ഇടയില്‍, സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന പ്രോജക്റ്റ് ‘ഒറ്റക്കൊമ്പന്‍’ ചാരത്തില്‍ നിന്ന് ഉയരുമെന്ന് വാഗ്ദാനം ചെയ്യുന്നു.

പാലായില്‍ താമസിക്കുന്ന കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന യഥാര്‍ത്ഥ കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം. എഴുത്തുകാരന്‍ നിജയ് ഗോഷ് നാരായണന്റെ തിരക്കഥയില്‍ മാത്യൂസ് തോമസ് പ്ലാമ്മൂട്ടിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയ്ക്കെതിരായ നിയമപ്രശ്നങ്ങള്‍ കാരണം നിര്‍മ്മാതാക്കള്‍ കഥാഗതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമോ എന്നറിയില്ല.

Exit mobile version