യുപിയിലേക്ക് കർഷകർക്ക് കഞ്ഞി ഉണ്ടാക്കാൻ പൈനാപ്പിൾ കൊണ്ടുപോയ ചിലരുണ്ട്, ശരിയായ തന്തയ്ക്ക് പിറന്ന കർഷകർ നിയമങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും: സുരേഷ് ഗോപി

തിരുവനന്തപുരം: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കാരണമായ കർഷക സമരത്തെ അപഹസിച്ച് ബിജെപി നേതാവ് സുരേഷ് ഗോപി. കാർഷിക നിയമങ്ങൾ തിരിച്ചുവരുമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു. യുപി അതിർത്തിയിൽ കർഷകർക്ക് കഞ്ഞി ഉണ്ടാക്കാൻ പൈനാപ്പിൾ കൊണ്ടുപോയ ചിലരുണ്ട്.

‘ഇക്കൂട്ടർ കർഷകരോട് എന്ത് മറുപടി പറയും? ആരാണ് കർഷകരുടെ സംരക്ഷകർ? നരേന്ദ്രമോഡിയും സംഘവും കാർഷിക നിയമം പിൻവലിച്ചതിൽ കടുത്ത അമർഷമുള്ള ഒരു ബിജെപിക്കാരനാണ് ഞാൻ. ആ കാർഷിക നിയമങ്ങൾ തിരികെ വരും. ജനങ്ങളും കർഷകരും അത് ആവശ്യപ്പെടും.’

ALSO READ- വിഷുദിവസത്തിൽ ഭക്തർക്ക് നൽകാനായി മേൽശാന്തിമാർക്ക് സുരേഷ് ഗോപിയുടെ വക വിഷുകൈനീട്ടം; രാഷ്ട്രീയ വിവാദം, പണം സ്വീകരിക്കരുതെന്ന് ദേവസ്വം ബോർഡ് വിലക്ക്

‘ശരിയായ തന്തയ്ക്ക് പിറന്ന കർഷകർ കാർഷിക നിയമങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും. അല്ലെങ്കിൽ ഭരണത്തെ പറഞ്ഞയക്കും കർഷകർ ആ നിലയിലേക്ക് പോകും’- സുരേഷ് ഗോപി പറയുന്നു.

Exit mobile version