കൃഷിയിടത്ത് കുരങ്ങന്റെയും കാട്ടുപന്നിയുടെയും ശല്ല്യം: തുരത്താന്‍ കരടി വേഷം കെട്ടി ആളെ നിര്‍ത്തി കര്‍ഷകന്‍; ദിവസം 500 രൂപ

തെലങ്കാന: അധ്വാനിച്ചുണ്ടാക്കുന്ന വിളകള്‍ മൃഗങ്ങള്‍ നശിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് തലവേദനയാണ്. കഷ്ടപ്പാട് മാത്രം ബാക്കിയാക്കി ഒന്നും തിരിച്ചുകിട്ടാത്ത അവസ്ഥയിലാവും മിക്കപ്പോഴും. അതിനെ നേരിടാന്‍ ഏതറ്റംവരെയും പരീക്ഷിക്കുകയാണ് കര്‍ഷകര്‍.

വിള നശിപ്പിക്കാനെത്തുന്ന കുരങ്ങന്‍മാരെയും കാട്ടുപന്നികളെയും ഓടിക്കാന്‍ കരടിയുടെ വേഷത്തിലുള്ള ആളെ വയലില്‍ നിര്‍ത്തിയിരിക്കുകയാണ് ഒരു കര്‍ഷകന്‍. തെലങ്കാന സിദ്ദിപേട്ട് കൊഹേഡ മേഖലയിലെ ഭാസ്‌കര്‍ റെഡ്ഡി എന്ന കര്‍ഷകനാണ് കരടി വേഷം ധരിച്ച് ആളെ നിയോഗിച്ചത്.

രോമാവൃതമായ കറുത്ത കോട്ടും മുഖാവരണവും അണിഞ്ഞ് വയലില്‍ നില്‍ക്കുന്ന റെഡ്ഡിയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ കരടിയാണെന്നേ തോന്നൂ. 500 രൂപയാണ് കരടി വേഷധാരിയുടെ ഒരു ദിവസത്തെ കൂലി. 10 ഏക്കര്‍ കൃഷിയിടമാണ് റെഡ്ഡിക്കുള്ളത്. ഇതില്‍ അഞ്ചേക്കറില്‍ ചോളവും ബാക്കിയുള്ള സ്ഥലത്ത് പച്ചക്കറികളുമാണ് കൃഷി ചെയ്തിരിക്കുന്നത്.

Read Also: ലേഡി സൂപ്പര്‍ സ്റ്റാറിന്റെ യാത്രകള്‍ ഇനി ഇലക്ട്രിക് മിനി കൂപ്പറില്‍: പുതിയ കാര്‍ സ്വന്തമാക്കി മഞ്ജുവാര്യര്‍

അതേസമയം, കരടി കാവല്‍ നില്‍ക്കാന്‍ തുടങ്ങിയതിന് ഫലം കണ്ടിട്ടുണ്ടെന്നാണ് റെഡ്ഡി പറയുന്നത്. കരടി കാവല്‍ നിന്നതിന് ശേഷം ഒരു തവണ മാത്രമാണ് കുരങ്ങുകള്‍ തന്റെ വയലില്‍ പ്രവേശിച്ചതെന്ന് അദ്ദേഹം പറയുന്നത്. ചിലപ്പോള്‍ ഭാസ്‌കറിന്റെ മകനാണ് കരടിവേഷം ധരിക്കുന്നത്.

പക്ഷെ ഈ വേഷം ധരിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നാണ് കരടി വേഷക്കാര്‍ പറയുന്നത്. ഈ വസ്ത്രത്തിന്റെ ഉള്‍ഭാഗം റെക്സിന്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതിനാല്‍ ഇത് രണ്ട് മണിക്കൂറിനുള്ളില്‍ ചൂടാകും പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. എന്നാല്‍ ചൂടായാലെന്താ നല്ല കൂലിയുണ്ടല്ലോ എന്നാണ് സോഷ്യല്‍മീഡിയയിലെ ചിലരുടെ ചോദ്യം.

വിള നശിപ്പിക്കാനെത്തുന്ന കുരങ്ങന്‍മാരെയും കാട്ടുപന്നികളെയും ഓടിക്കാന്‍ കരടിയുടെ വേഷത്തിലുള്ള ആളെ വയലില്‍ നിര്‍ത്തിയിരിക്കുകയാണ് തെലങ്കാന സിദ്ദിപേട്ട് കൊഹേഡ മേഖലയിലെ ഒരു കര്‍ഷകന്‍.

Exit mobile version