സ്ത്രീകള്‍ കഴിവുകള്‍ ഉപയോഗപ്പെടുത്തി മുന്നിലെത്തണം: സപ്ലൈകോ സിഎംഡി

കൊച്ചി: സ്ത്രീകള്‍ കഴിവുകള്‍ ഉപയോഗപ്പെടുത്തി പുരുഷന്മാരേക്കാള്‍ മുന്നിലെത്തണമെന്ന് സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ.സഞ്ജീബ് കുമാര്‍ പട് ജോഷി.

ഗാന്ധിനഗര്‍ സപ്ലൈകോ ആസ്ഥാനത്തു നടന്ന അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ പുരുഷ സമത്വം എന്നത് എക്കാലത്തേയും പ്രസക്തമായ കാര്യമാണ്. എല്ലാവരും ഒരുപോലെ ജീവിക്കുന്ന സാഹചര്യത്തിന്റെ പ്രസക്തിയാണ് വനിതാ ദിനത്തിനുള്ളത്. ആദരവിലും അന്തസിലും അവസരത്തിലും തുല്യത എന്നതാണ് വനിതാ ദിന സന്ദേശമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ജനറല്‍ മാനേജര്‍ ടി.പി.സലിം കുമാര്‍, വിവിധ ഡിവിഷന്‍ മാനേജര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. ഡിപ്പോകളിലും വില്പനശാലകളിലും ദിനാചരണം നടന്നു.

വില്പനശാലകളില്‍ മുതിര്‍ന്ന വനിതാ ഉപഭോക്താക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. വനിതകള്‍ മാത്രം ജോലി ചെയ്യുന്ന വില്പനശാലകളിലെ സേവന മികവിനെ മുന്‍നിര്‍ത്തി അവര്‍ക്ക് ചെയര്‍മാന്‍ പ്രത്യേക ഉപഹാരങ്ങളും നല്‍കി.

Exit mobile version