പുരുഷന്മാരെല്ലാം തലയുയര്‍ത്തി ചിരിച്ച്, സ്ത്രീകള്‍ മുഖം മറച്ചും തലതാഴ്ത്തിയും: വനിതാ ദിനത്തില്‍ ഏറെ വിഷമിപ്പിച്ച ചിത്രം പങ്കിട്ട് ജസ്ല മാടശ്ശേരി

കൊച്ചി: സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരമാണ് ജസ്ല മാടശ്ശേരി. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളില്‍ എല്ലാം തന്നെ സജീവമായി ഇടപെടുന്ന താരം അഭിപ്രായം പറയാറുണ്ട്. അതെല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലായി മാറുന്നത്. ഇപ്പോള്‍ താരം ഏറ്റവും പുതിയ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഈ പോസ്റ്റും ഇതിന് താഴെ വരുന്ന കമന്റുകളും ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

വനിതാദിനത്തില്‍ ഒരു സമൂഹ വിവാഹത്തിന്റെ ചിത്രമാണ് ജസ്ല പങ്കുവച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ നല്ലതായി തോന്നുന്ന ചിത്രം ഒന്നുകൂടെ നോക്കുമ്പോഴാണ് വൈരുദ്ധ്യം മനസ്സിലാകുന്നത്. മണവാട്ടിമാരെല്ലാം തലകുമ്പിട്ട് മുഖം മറച്ചിരിക്കുകയാണ്.
21ാം നൂറ്റാണ്ടിലും വനിതാ ദിനം ഇത്രയും ആഘോഷമാക്കുമ്പോള്‍ ആണ് ആ ചിത്രവും ശ്രദ്ധേയമാകുന്നത്.

കണ്ടൊരു വാര്‍ത്തയാണ് ..മുസ്ലിംന്റെ നേതൃത്വത്തില്‍ നടത്തിയ സമൂഹ വിവാഹം .നല്ല കാര്യമാണ് .അഭിനന്ദനങ്ങള്‍ ?? ഇത്തരം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്കിനിയും സാധിക്കട്ടെ .. ഈ പോസ്റ്റ് ഒരിക്കലും ലീഗിനെ വിമര്‍ശിക്കാനോ സമൂഹ വിവാഹത്തെ പരിഹസിക്കാനോ അല്ല. ആത്മാര്‍ത്ഥമായും പറയുന്നു.

ഈ ഫോട്ടോ കണ്ടപ്പോള്‍ ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ വിഷമിപ്പിച്ച ഒരു കാര്യം ,ഈ പരിപാടിയോ മറ്റേതു സംഘടനാ നടത്തുന്ന പരിപാടിയോ ആകട്ടെ ..അതല്ല .
ഈ ഫോട്ടോയില്‍ നിങ്ങള്‍ ശ്രദ്ധിച്ചോ ..പുരുഷന്മാരെല്ലാവരും തലയുയര്‍ത്തി ചിരിച്ചു നില്‍ക്കുന്നു ..സ്ത്രീകള്‍ എല്ലാവരും മുഖം മറച്ചും തലതാഴ്ത്തിയും ..
എന്തായിരിക്കും അങനെ ഇരിക്കാന്‍ അവരെ നിര്‍ബന്ധിച്ചിട്ടുണ്ടാവുക ??

തല കീഴ്‌പോട്ടു പിടിച്ചു ഒരു സാധാരണ മനുഷ്യന് എത്രനേരം നില്‍ക്കാനാവും ..അത് അക്ഷമ വരുന്നൊരു കാര്യം തന്നെ..അതുകൊണ്ടു സ്വന്തം താല്പര്യമായി ഇരിക്കുന്നതാണോ മറ്റെന്തെങ്കിലും സാമൂഹിക വിധികളാല്‍ നിര്‍ബന്ധമായതാവുമോ എന്ന് ഒരുപാട് ചിന്തിച്ചു.. അല്ല ഇനി ഫോട്ടോക്ക് വേണ്ടിയാണെങ്കിലും സ്ത്രീകള്‍ മാത്രം എന്തിനു??എന്ത് കൊണ്ട് ?? എന്നാണ് ജസ്ല ചോദിക്കുന്നത്.

Exit mobile version