ഓണത്തിന് സമ്മാനമഴയുമായി സപ്ലൈകോ; ഉത്പന്നങ്ങൾ വാങ്ങാം സ്വർണനാണയങ്ങൾ നേടാം

supplyco kit | Kerala news

സപ്ലൈകോ കൂടുതൽ ജനകീയമായ സമ്മാന പദ്ധതികൾ അവതരിപ്പിക്കുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി ‘ഓണം സമ്മാനമഴ’ എന്ന പുതിയ സമ്മാനമത്സര പദ്ധതിയാണ് സപ്ലൈകോ ആവിഷ്‌കരിച്ചിരിക്കുന്നത്. എല്ലാ സപ്ലൈകോ റീജിയണിലുമുള്ള തെരഞ്ഞെടുക്കുന്ന ഓരോ പുരുഷനും സ്ത്രീക്കും 1 ഗ്രാം വീതമുള്ള സ്വർണനാണയങ്ങളാണ് സമ്മാനമായി ലഭിക്കുക. പത്ത് സമ്മാനങ്ങളാണ് ആകെ വിതരണം ചെയ്യുക.

ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ ഏഴ് വരെയുള്ള കാലയളവിൽ സപ്ലൈകോ നടത്തുന്ന വിവിധ വിൽപന മേളകളിൽ നിന്നും നേരിട്ടോ സപ്ലൈ കേരളാ ആപ്പ് വഴിയോ വിൽപനശാലകളിൽ നിന്നോ വാങ്ങിയ ഉത്പന്നങ്ങളുടെ ബില്ല് വിവരങ്ങൾ സപ്ലൈകോയുടെ കോണ്ടസ്റ്റ് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതാണ് മത്സരത്തിൽ പങ്കെടുക്കാനായി ചെയ്യേണ്ടത്. ഈ ബില്ലുകളുടെ അടിസ്ഥാനത്തിൽ ഓൺലൈനായി വിജയികളെ തെരഞ്ഞെടുക്കുന്നതാണ് മത്സരത്തിന്റെ രീതി. വിജയികൾക്ക് ഹെഡ് ഓഫീസുകളിൽ നിന്നാണ് സമ്മാനം നൽകുക. ശബരി മാവേലി സമ്മാനപദ്ധതിയുടെ വിശദ വിവരങ്ങൾ താഴെ നൽകുന്നു.

1)മത്സരത്തിൽ പങ്കെടുക്കാനായി:
മത്സരാർത്ഥികൾ സപ്ലൈകോയുടെ വെബ്‌സൈറ്റിലുള്ള ഓംം സമ്മാനമഴ കോണ്ടസ്റ്റ് പോർട്ടലിൽ ആവശ്യമായ ബില്ലിന്റെ വിവരങ്ങൾ നൽകി സമ്മാനപദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്.

2)ഓണം ഫെയറുകളുടെ കാലയളവിലുള്ള ബില്ലുകളാണ് മത്സരത്തിനായി ഉപയോഗിക്കേണ്ടത്. ഇവ 10/9/2022 വരെ പോർട്ടലിൽഅപ് ലോഡ് ചെയ്യാവുന്നതാണ്.

3)സപ്ലൈകോ ജീവനക്കാർക്ക് (സ്ഥിരം, ഡെപ്യൂട്ടേഷൻ, കരാർ, ദിവസ വേതന ജീവനക്കാർക്ക്) മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.

4) മത്സരത്തിൽ വിജയിക്കുന്നവർ ബില്ലിനൊപ്പം അനുബന്ധ രേഖകൾ (തിരിച്ചറിയൽ കാർഡ് etc.) ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാക്കേണ്ടതാണ്.

Exit mobile version