മത്സ്യത്തൊഴിലാളിയായി തുടക്കം, ലേബർ ഓഫീസിലെ ജോലിക്കിടെ ഐഎഎസിലേക്ക്, ഒടുവിൽ പുരസ്‌കാരത്തോടെ പടിയിറങ്ങുന്നു ആലപ്പുഴ ജില്ലാകളക്ടർ എ അലക്‌സാണ്ടർ

ആലപ്പുഴ: മത്സ്യത്തൊഴിലാളിയായ പിതാവിന്റെ മകനായി ജനിച്ച് പിന്നീട് പഠനകാലത്തടക്കം മത്സ്യത്തൊഴിലാളിയായി തൊഴിലെടുത്ത എ അലക്‌സാണ്ടർ ഇപ്പോഴിതാ ആലപ്പുഴ ജില്ലാ കളക്ടറആയി സർക്കാരിന്റെ അവാർഡോടെ പടിയിറങ്ങുകയാണ്. കല്ലുംമുള്ളും താണ്ടിയ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ അനുഭവസമ്പത്തിന്റെ ചാരിതാർത്ഥ്യം ഈ ഉദ്യോഗസ്ഥന് സ്വന്തം.

ഈ മാസം 28നാണ് ആലപ്പുഴ ജില്ലാ കളക്ടർ പദവിയിൽ നിന്ന് എ അലക്‌സാണ്ടർ വിരമിക്കുന്നത്. ശേഷം സ്വദേശമായ തിരുവനന്തപുരത്തേക്ക് മടങ്ങും. ജീവിതം ആരംഭിച്ച മത്സ്യത്തൊഴിലിനെ കൈവിടില്ലെന്നും ആ മേഖലയ്ക്കായി എന്തെങ്കിലും ചെയ്യണമെന്നുമാണ് അലക്‌സാണ്ടർ ഐഎഎസിന്റെ ആഗ്രഹം.

ALSO READ- വിവാഹ ശേഷവും ഭരതനും ശ്രീവിദ്യയും പ്രണയത്തിലാണ് എന്നറിഞ്ഞപ്പോൾ കരയാനേ കഴിഞ്ഞുള്ളൂ

മികച്ച കളക്ടർമാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയുള്ള പടിയിറക്കത്തിൽ തെല്ലും നിരാശയില്ല. സംസ്ഥാന സർക്കാരിന്റെ മികച്ച മൂന്ന് ജില്ലാ കളക്ടർമാരിൽ ഒരാളായാണ് എ അലക്‌സാണ്ടർ തെരഞ്ഞെടുക്കപ്പെട്ടത്. റവന്യുദിനാചരണത്തിന്റെ ഭാഗമായാണ് റവന്യു, സർവ്വേ, ദുരന്ത നിവാരണ വകുപ്പുകളിൽ മികച്ച സേവനം കാഴ്ച്ചവച്ച ജീവനക്കാർക്ക് സർക്കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന തനിക്ക് കിട്ടാവുന്നതിൽ വെച്ച് വലിയ പുരസ്‌കാരമാണിതെന്ന് അദ്ദേഹവും സന്തോഷം പങ്കുവയ്ക്കുന്നു.

വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായി പുരസ്‌ക്കാരത്തെ കണക്കാക്കുന്നുവെന്നാണ് അലക്‌സാണ്ടർ ഐഎഎസിന് പറയാനുള്ളത്. രണ്ട് പ്രളയകാലത്തും ആലപ്പുഴയിലുണ്ടായിരുന്നു. കഴിഞ്ഞ മഴക്കാലത്ത് പമ്പയും കക്കി ഡാമും ഒരുമിച്ച് തുറന്നപ്പോഴും ഇദ്ദേഹം കരുത്തായി ജില്ലയിലുണ്ടായിരുന്നു.

കോവിഡ് കാലത്ത് പ്രതിരോധ നടപടികൾക്ക് വേണ്ടി ഉയർന്ന് പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്. ചെറിയ ജില്ലയാണെങ്കിലും ആലപ്പുഴയിൽ ജനസാന്ദ്രത കൂടുതലാണ്. രോഗം വലിയ രീതിയിൽ വ്യാപിക്കാതെ പിടിച്ചു നിർത്താൻ സാധിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും, പ്രത്യേക ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കുന്നതിനുമടക്കം മുൻകൈയെടുക്കാൻ കഴിഞ്ഞു. 1500 പേരെ പാർപ്പിക്കാവുന്ന വലിയ സിഎഫ്എൽടിസി ഡിസി മില്ലിൽ ആരംഭിക്കാൻ സാധിച്ചതടക്കം പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

1990ൽ ലേബർ ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2 തസ്തികയിലായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അതേ വകുപ്പിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചു. അഡീഷണൽ ലേബർ കമ്മീഷണറായിരിക്കെ ഐഎഎസ് സെലക്ഷൻ. തുടർന്ന് ലേബർ കമ്മീഷണർ, കൊല്ലം, ആലപ്പുഴ സബ് കളക്ടർ, ഐജി രജിസ്‌ട്രേഷൻ, കോ ഓപ്പറേറ്റീവ് രജിസ്ട്രാർ, ഹൗസിങ്ങ് ബോർഡ് സെക്രട്ടറി ആൻഡ് കമ്മീഷണർ തുടങ്ങിയ പദവികൾ കൈകാര്യം ചെയ്ത ശേഷം 2020ൽ ആലപ്പുഴയുടെ 52ാമത് ജില്ലാ കളക്ടറായി ചുമതലയേറ്റെടുക്കുകയായിരുന്നു.

ALSO READ- ചാറ്റിലൂടെ പരിചയപ്പെടും, പ്രണയം നടിച്ച് പീഡിപ്പിക്കും, ദൃശ്യങ്ങൾ പകർത്തി ഭീഷണിയും, ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് വർഷത്തിന് ശേഷം പ്രതി ശരത്ത് പിടിയിൽ

വിരമിക്കലിന് ശേഷം ഭാര്യ ടെൽമയ്ക്കും മക്കളായ ടോമി അലക്‌സാണ്ടറിനും, ആഷ്മി അലക്‌സാണ്ടറിനുമൊപ്പം വിശ്രമജീവിതം നയിക്കാനാണ് എ അലക്‌സാണ്ടർ ഐഎഎസിന്റെ ആഗ്രഹം.

Exit mobile version