വിവാഹ ശേഷവും ഭരതനും ശ്രീവിദ്യയും പ്രണയത്തിലാണ് എന്നറിഞ്ഞപ്പോൾ കരയാനേ കഴിഞ്ഞുള്ളൂ

അന്ന് അവരുടെ പ്രണയത്തിന് ഹംസമായി, വിവാഹ ശേഷവും ഭരതനും ശ്രീവിദ്യയും പ്രണയത്തിലാണ് എന്നറിഞ്ഞപ്പോൾ കരയാനേ കഴിഞ്ഞുള്ളൂ; ജീവിതത്തിലും സഹനടിയായെന്ന് പറയാൻ മടിക്കാതിരുന്ന കെപിഎസി ലളിത

കൊച്ചി: അന്തരിച്ച താരം കെപിഎസി ലളിത മലയാളികൾക്ക് അടുത്തവീട്ടിലെ അമ്മ എന്ന ഇമേജ് മനസിൽ സമ്മാനിച്ചാണ് കടന്നുപോകുന്നത്. കെപിഎസി ലളിതയുടെ അനായാസമായ അഭിനയത്തെ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. എന്നാൽ സഹതാരമായി സിനിമയിൽ നിറഞ്ഞ ലളിതയുടെ ജീവിതത്തിലും അവർക്ക് രണ്ടാം നിരയിലേക്ക് മാറി നിൽക്കേണ്ടി വന്നിരുന്നു.

ജീവനക്കാളേറെ സ്‌നേഹിച്ച ഭർത്താവ് ഭരതന്റെ വിവാഹശേഷമുള്ള പ്രണയത്തെ തുടർന്നാണ് ലളിതയുടെ ജീവിതം കഠിനമായത്. ഇതേകുറിച്ച് വെളിപ്പെടുത്താനും ലളിത മടി കാണിച്ചിരുന്നില്ല. ഭരതന്റേയും ശ്രീവിദ്യയുടേയും പ്രണയത്തിന് ഹംസമായിരുന്ന കെപിഎസി ലളിത പിന്നീട് ഭരതന്റെ ജീവിതസഖിയാവുകയായിരുന്നു.

ALSO READ- നടി കെപിഎസി ലളിത വിടവാങ്ങി, മലയാള സിനിമാ ലോകത്തിന് തീരാനഷ്ടം

വിവാഹത്തിന് ശേഷവും ഭരതനും ശ്രീവിദ്യയും പ്രണയത്തിലായിരുന്നു എന്നറിഞ്ഞപ്പോൾ കരയാനെ സാധിച്ചിരുന്നുള്ളൂവെന്ന് ഒരിക്കൽ തുറന്ന് പറയുകയും ചെയ്തിരുന്നു കെപിഎസി ലളിത. പക്ഷെ പൊസസീവിനെസോ നിരാശയോ ഇല്ലെന്നും എന്തും അഡ്ജസ്റ്റ് ചെയ്യാമെന്ന മനസോടുകൂടിയാണ് വിവാഹജീവിതം ആരംഭിച്ചതെന്നും പറയാൻ അവർ മടിച്ചിരുന്നില്ല.

ALSO READ- ചാറ്റിലൂടെ പരിചയപ്പെടും, പ്രണയം നടിച്ച് പീഡിപ്പിക്കും, ദൃശ്യങ്ങൾ പകർത്തി ഭീഷണിയും, ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് വർഷത്തിന് ശേഷം പ്രതി ശരത്ത് പിടിയിൽ

ശ്രീവിദ്യയും ഭരതനും പ്രണയിച്ചിരുന്ന കാലത്ത് ഇരുവരുടേയും പ്രണയത്തിന് വേണ്ട സഹായങ്ങൾ ചെയ്തിരുന്നതിനെ കുറിച്ചും ഇന്റർവ്യൂകളിൽ കെപിഎസി ലളിത വെളിപ്പെടുത്തിയിട്ടുണ്ട്. പ്രണയത്തിനിടെ ഒരിക്കൽ ഭരതനും ശ്രീവിദ്യ പിണങ്ങി അകന്നു പോയി. ലളിതയും ഭരതനും ഒന്നാവുകയും ചെയ്തു.

പ്രണയകാലത്ത് ശ്രീവിദ്യയെ ഫോൺ ചെയ്യുന്നതിനായി ചെന്നൈയിൽ പരാംഗുശപുരത്ത് താമസിക്കുന്ന ഭരതൻ ലളിത താമസിക്കുന്ന സ്വാമിയാർ മഠത്തിലെ വീട്ടിൽ എത്തുമായിരുന്നു. സ്ത്രീകൾ വിളിച്ചാൽ മാത്രമേ ശ്രീവിദ്യയ്ക്ക് ഫോൺ കൊടുക്കുമായിരുന്നുള്ളു. അതുകൊണ്ട് ലളിതയാണ് ഭരതന് ഫോൺ വിളിച്ചുകൊടുത്തിരുന്നത്. ഭരതന്റെ സിനിമകളിലെല്ലാം അക്കാലത്ത് ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.

ഇതേകുറിച്ച് കെപിഎസി ലളിതയുടെ വാക്കുകൾ ഇങ്ങനെ:

‘ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിനു നടുക്ക് ഒരു ഹംസത്തെ പോലെയായിരുന്നു ആദ്യം ഞാൻ. ഭരതൻ ശ്രീവിദ്യയെ ഫോണിൽ വിളിച്ചിരുന്നത് എന്റെ വീട്ടിൽ നിന്നാണ്.’

പിന്നീട് ഭരതനും ശ്രീവിദ്യയും തമ്മിൽ അകന്നു. ഇരുവർക്കുമിടയിൽ ചില പ്രശ്നങ്ങളുണ്ടായി. ഇതെല്ലാം ലളിതയ്ക്ക് അറിയാമായിരുന്നു. ഭരതനും ലളിതയും തമ്മിൽ മുൻപേ മുതൽ നല്ല സൗഹൃദത്തിലായിരുന്നു. തന്റെ ആദ്യ സിനിമയുടെ പ്രിവ്യൂ കാണാനൊക്കെ ഭരതൻ ലളിതയെ ക്ഷണിച്ചിരുന്നു. പക്ഷേ ആ സൗഹൃദത്തെ പ്രണയമായി പലരും തെറ്റിദ്ധരിച്ചു.

ഒടുവിൽ ‘രതിനിർവേദം’ എന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലെത്തിയ ലളിതയെ അന്വേഷിച്ച് ഭരതൻ എത്തി. ‘നമുക്കിത് സീരിയസായി എടുക്കാം’ എന്നായിരുന്നു ഭരതൻ ലളിതയോട് പറഞ്ഞ പ്രണയത്തിന്റെ ആദ്യവാചകം. ലളിത സമ്മതിച്ചു. എന്നാൽ, ഭരതന്റെ വീട്ടുകാർക്ക് എന്നാൽ ഈ ബന്ധത്തോട് യോജിപ്പില്ലായിരുന്നു. അങ്ങനെ വിവാഹം നീട്ടിവച്ചെങ്കിലും കന്യാകുമാരിയിൽ വെച്ച് ഇരുവരും വിവാഹിതരായി. പിന്നീട്ഗുരുവായൂരിൽ വെച്ച് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹസൽക്കാരവും നടന്നു.

അതേസമയം, വിവാഹത്തിന് ശേഷവും ഭരതൻ ശ്രീവിദ്യയെ പ്രണയിച്ചതും ലളിതയ്ക്ക് അറിയാമായിരുന്നു. ‘വിവാഹ ശേഷവും ഭരതേട്ടനും ശ്രീവിദ്യയും പ്രണയത്തിലാണെന്നറിഞ്ഞപ്പോൾ കരയാനേ കഴിഞ്ഞുള്ളൂ. മോനെ, സിദ്ധാർത്ഥിനെ അവർ വളർത്താമെന്ന് പറഞ്ഞിരുന്നു. അതിന്റെ ആവശ്യമില്ല, ഇവിടെയുള്ളത് ഇവിടത്തന്നെ മതി. അദ്ദേഹം അങ്ങോട്ട് പോയാലും പ്രശ്‌നമില്ല. പൊസസീവ്‌നെസൊന്നും തോന്നിയിട്ടില്ല. അവരുടെ കൈയിൽ നിന്നല്ലേ എനിക്ക് കിട്ടിയത്. മറ്റുള്ളവർ പറഞ്ഞ് അറിയരുത് എന്ന കാര്യം പറഞ്ഞിരുന്നു. നേരിട്ട് പറയുമായിരുന്നു എല്ലാം. എന്തും അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായ മനസ്സോടെയാണ് അദ്ദേഹത്തിനൊപ്പം ജീവിച്ചത്’- ലളിതയുടെ വെളിപ്പെടുത്തലുകളിങ്ങനെ.

Exit mobile version