നടി കെപിഎസി ലളിത വിടവാങ്ങി, മലയാള സിനിമാ ലോകത്തിന് തീരാനഷ്ടം

തിരുവനന്തപുരം: നടി കെപിഎസി ലളിത അന്തരിച്ചു. കരൾ രോഗമുൾപ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞവർഷം കരൾ മാറ്റ ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു.

ALSO READ- ‘നീ വേറെയൊന്ന്വല്ല ഇട്വാ…അങ്ങനെ തോന്നിയാ…?’ തട്ടമിട്ട പെണ്ണിനെ അടുത്തേയ്ക്ക് വിളിച്ച് അനുഗ്രഹം ചൊരിഞ്ഞ് മുത്തപ്പൻ വെള്ളാട്ടം, തരംഗമായി വീഡിയോ

കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് കെപിഎസി ലളിത എന്ന് പിൽക്കാലത്ത് പ്രശസ്തയായ മഹേശ്വരി ജനിച്ചത്.

ചെങ്ങന്നൂർ അമ്പലത്തിൽ മാതാപിതാക്കൾ ഭജനമിരുന്ന് പിറന്നതിനാൽ മഹേശ്വരി എന്നായിരുന്നു പേരിട്ടത്. പിന്നീട് നാടകവേദികളിലെത്തിയപ്പോഴാണ് ലളിതയെന്ന പേര് സ്വീകരിച്ചത്.

സ്‌കൂൾ കാലം മുതൽ നൃത്തത്തിൽ തൽപരയായിരുന്ന കെപിഎസി ലളിത പതിയ നാടക വേദികളിലെത്തുകയായിരുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേരുകളുണ്ടാക്കിയ കെപിഎസിയുടെ നാടകങ്ങളിൽ ഗായികയായും നടിയായും തിളങ്ങിയാണ് ലളിത കലാലോകത്ത് പ്രശസ്തയായത്.

എക്കാലത്തെയും മികച്ച വിപ്ലവഗാനമായ ‘പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ…’യ്ക്ക് ചുവടുവച്ചായിരുന്നു ലളിതയുടെ തുടക്കം. പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെ കെപിഎസിയിലെത്തുകയായിരുന്നു.

ALSO READ- വൈറലായി ലാലേട്ടന്റെ ‘ആർർറാടുകയാണ്’; നാല് വയസുമുതൽ മോഹൻലാൽ ഫാനാണ്, മദ്യപിച്ചല്ല, നിഷ്‌കളങ്കമായി പറഞ്ഞതാണെന്ന് സന്തോഷ്

തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെഎസ് സേതുമാധവൻ സിനിമയാക്കിയതോടെയാണ് ലളിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകൻ, വാഴ്‌വെ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങി അനേകം സിനിമകളുടെ ഭാഗമായി. സഹനടിയായി തിളങ്ങിയ ഇവർ പിന്നീട് ഹാസ്യതാരത്തിലേക്കും അമ്മ വേഷങ്ങളിലേക്കും ചുവടുവെച്ചത് കരിയറിൽ വലിയ മാറ്റമുണ്ടാക്കി.

Exit mobile version