‘നീ വേറെയൊന്ന്വല്ല ഇട്വാ…അങ്ങനെ തോന്നിയാ…?’ തട്ടമിട്ട പെണ്ണിനെ അടുത്തേയ്ക്ക് വിളിച്ച് അനുഗ്രഹം ചൊരിഞ്ഞ് മുത്തപ്പൻ വെള്ളാട്ടം, തരംഗമായി വീഡിയോ

Muthappan blessing | Bignewslive

മലബാറിന്റെ പ്രധാനപ്പെട്ട കാഴ്ചകളിൽ ഒന്നാണ് മുത്തപ്പൻ. ഇപ്പോൾ സോഷ്യൽമീഡിയയിൽ മുത്തപ്പൻ വെള്ളാട്ടം മുസ്ലീം സ്ത്രീയ്ക്ക് അനുഗ്രഹം ചൊരിയുന്ന വീഡിയോ ആണ് വൈറലാകുന്നത്. നിരവധിപ്പേരാണ് മനസ് നിറയ്ക്കുന്ന വീഡിയോ പങ്കുവെയ്ക്കുന്നത്. ചില പോസ്റ്റുകൾ അനുസരിച്ച് സനി പെരുവണ്ണാൻ എന്ന കോലധാരിയാണ് ഈ വീഡിയോയിൽ ഉള്ളത് എന്നാണ് പറയുന്നത്.

തന്റെ മുന്നിലെത്തിയ മുസ്ലീം സ്ത്രീയെ ‘നീ വേറെയൊന്ന്വല്ല ഇട്വാ…അങ്ങനെ തോന്നിയാ… എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചാണ് മുത്തപ്പൻ വെള്ളാട്ടം തൻറെ അനുഗ്രഹം ചൊരിയുകയായിരുന്നു. അതിനിടയിൽ മുത്തപ്പന് മുന്നിൽ എത്തിയ സ്ത്രീയുടെ കണ്ണ് നിറയുന്നതും, മുത്തപ്പൻ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

മുത്തപ്പൻ പറയുന്നത്;

‘ നീ വേറെയൊന്ന്വല്ല ഇട്വാ… അങ്ങനെ തോന്നിയാ… കർമ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും ഞാൻ വേറെയാണ് മുത്തപ്പാ എന്ന് തോന്നിപ്പോയോ… നിനക്ക് നിന്റെ ജീവിതത്തിൽ അങ്ങനെ തോന്നിയാലും എന്റെ മുന്നിൽ ൽ അങ്ങനെ പറയല്ലേ… മുത്തപ്പന കണ്ട്വാ.. സന്തോഷമായോ.. എന്നാ പറയാനില്ലത് മുത്തപ്പനോട് നിൻറെ ജീവിതയാത്രയിൽ എന്തെങ്കിലും പ്രയാസമുണ്ടോ നിനക്ക്.

ഒരു പാട് ബുദ്ധിമുട്ടുകളുണ്ട് നിനക്ക്. ദൈവത്തിനറിയാം……. അകമഴിഞ്ഞ ഭക്തി വിശ്വാസത്തിന്റെ പ്രാർത്ഥന എൻറെ ദൈവത്തിന് എന്നെ തിരിച്ചറിയാൻ പറ്റും . കണ്ണ് കലങ്ങല്ലേ…. മടയാ കണ്ണ് നിറഞ്ഞിറ്റാന്നല്ല ഇല്ലത്. അഞ്ച് നേരത്തെ നിസ്‌കാരത്തെ അനുഷ്ഠിക്കുന്നുണ്ട്. പതിനേഴ് റക്കായത്തുകളെ അനുഷ്ഠിക്കുന്നുണ്ട്.

പഠിക്കണം; കൊടുംകാട്ടിലൂടെ ഇരുഭാഗത്തേയ്ക്കുമായി നടക്കുന്നത് 32 കി.മീ! ഒറ്റയാന്റെ മുന്നിൽപ്പെട്ടിട്ടും പതറാതെ മുൻപോട്ട്, വിനീത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഹീറോ

എങ്കിലും എനിക്ക് ശാശ്വതമായിരിക്കുന്ന സന്തോഷം ഈ ഭൂമിയിൽ ഇതുവരെ കിട്ടീട്ടില്ല തമ്പുരാനേ എന്ന ഈശ്വര ഭക്തിയോടെ എന്ന മനസ്സിൻറെ പരിഭവത്തോടെയാണ് എൻറെ കയ്യരികേ വന്നിട്ടുള്ളത്. ആർക്കും ഈ ജീവിതത്തിൽ അപരാധവും തെറ്റ് കുറ്റവും ഒന്നും ഞാൻ ചെയ്തിട്ടില്ല. ഈ. ജന്മം കൊണ്ട് ഒരു പിഴവുകളും എന്റെ കയ്യിന്ന് വന്ന് പോയിട്ടില്ല ദൈവേ… എല്ലാവർക്കും നല്ലത് വരണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. എന്നെ ഉപദ്രവിച്ചവർക്കു പോലും എന്നെ ഉപദ്രവിച്ച ശത്രുക്കൾക്ക് പോലും നല്ലത് വരണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു ദൈവേ…

എന്നിട്ടും എന്തേ എന്റെ ദൈവം എന്നെ തിരിഞ്ഞ് നോക്കാത്തത്. എല്ലാവർക്കും എല്ലാ സന്തോഷവും എന്റെ ദൈവം കൊടുക്കുന്നില്ലേ.. എന്നിട്ടും എന്തെ ദൈവേ എന്നെ ഇങ്ങനെ പ്രയാസത്തിലാക്ക്ന്നത്. എന്റെ മക്കൾക്ക് എന്റെ കുടുംബത്തിന് എന്തുകൊണ്ട് എന്റെ ദൈവം തുണയായി നില്ക്കുന്നില്ല. എന്ന ഒരു തോന്നൽ നിന്റെ ഉള്ളിലുണ്ട്. പരിഭവം നിറഞ്ഞ പരാതിയുമായി നീ വന്നതെങ്കിൽ കണ്ണ് നിറയല്ല കേട്വാ.., പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ല എനിക്ക്. ഞാൻ നിന്റെ നാഥൻ തന്നെ.

ബലാത്സംഗക്കേസിൽ 20 വർഷം തടവ് ലഭിച്ച ഗുർമീതിന് ആദ്യം പരോൾ, പിന്നാലെ ഇസഡ് കാറ്റഗറി സുരക്ഷ; വോട്ടിന് വേണ്ടി ബിജെപി സർക്കാരിന്റെ നടപടിയിൽ വിവാദം

തമ്പുരാനെ എന്നല്ലേ വിളിക്കേണ്ടത്. നബിയെന്നോ മലയിൽ വാഴും മഹാദേവൻ പൊന്മല വാഴും മുത്തപ്പനെന്നോ വേർതിരിവ് നിങ്ങൾക്കില്ല. പള്ളിയും പള്ളിയറയും മുത്തപ്പനൊരു പോലെയാ. നിറഞ്ഞൊഴുകിയ കണ്ണരിന് തുല്യമായിട്ട് ജീവിതകാലത്തിന്റെ യാത്രയിൽ സമാധാനവും സന്തോഷവും ഈശ്വരൻ തന്നാൽ പോരേ… പറഞ്ഞ വാക്ക് പതിരുപോലെ ആക്കിക്കളയാതെ കതിര് പോലെ മുത്തപ്പൻ തന്നാ പോരേ.. ചേർത്ത് പിടിക്ക. ഇത് വെറും വാക്കല്ല….

Exit mobile version