കറി കുറഞ്ഞുപോയി; കൊല്ലത്തെ ഹോട്ടൽ ജീവനക്കാരിക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ വീടിനോട് ചേർന്ന് ഹോട്ടൽ നടത്തുന്ന യുവതിയെ കറി വിളമ്പിയത് കുറഞ്ഞ് പോയെന്ന് ആരോപിച്ച് മർദ്ദിച്ച സംഭവത്തിൽ അറസ്റ്റ്. അക്രമിയെ പാരിപ്പള്ളി പോലീസ് പിടികൂടി. നാവായിക്കുളം വെട്ടിയറ പുത്തൻമഠം വീട്ടിൽ ശ്രീകുമാർ പോറ്റി (47) ആണ് പിടിയിലായത്.

ALSO READ- ഓൺലൈൻ വായ്പാ തട്ടിപ്പ്; സണ്ണി ലിയോണിന് പണം നഷ്ടമായി

ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലിൽ വെച്ച് യുവതിയെ അസഭ്യം പറയുകയും ജീവനക്കാരുടെ മുന്നിൽ വച്ച് മുഖത്ത് അടിക്കുകയുമായിരുന്നു.

സംഭവത്തിൽ യുവതിയുടെ പരാതിയെത്തുടർന്ന് പാരിപ്പള്ളി
ഇൻസ്പെക്ടർ എ അൽജബാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനുരൂപ, സാബുലാൽ എസ്‌സിപിഒ ഡോൾമ, സിപിഒ സലാഹുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Exit mobile version