അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയിലിടിച്ചതല്ല; പാലക്കാട് രണ്ട് യുവാക്കളുടെ ജീവൻ എടുത്തത് കെഎസ്ആർടിസി, അപകട കാരണം ഡ്രൈവർ ബസ് വലത്തേക്ക് എടുത്തത്! സത്യാവസ്ഥ

പാലക്കാട്: രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പിഴവ് സംഭവിച്ചത് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ ഭാഗത്തെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞദിവസം കുഴൽമന്ദം വെള്ളപ്പാറയിലുണ്ടായ അപകടത്തിന്റെ സത്യാവസ്ഥയാണ് പുറത്തുവന്നത്. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്‌കാമിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അപകടത്തിലെ സത്യം പുറത്ത് കൊണ്ടുവന്നത്.

സംസ്ഥാനത്ത് ഇന്ന് 29,471 പേര്‍ക്ക്‌ ​കോവിഡ്; 46,393 പേര്‍ രോഗമുക്തി നേടി

കഴിഞ്ഞദിവസം രാത്രിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ പാലക്കാട് കാവിശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർകോട് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയിലിടിച്ച് അപകടം സംഭവിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ചൊവ്വാഴ്ച രാവിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അപകടത്തിന് കാരണം കെഎസ്ആർടിസിയാണെന്ന് വെളിപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത കുഴൽമന്ദം പോലീസ്, അപകടത്തിനിടയാക്കിയ ബസ് പിടിച്ചെടുത്തിട്ടുണ്ട്.

അപകടം ഇങ്ങനെ;

റോഡിന്റെ വലതുവശത്തുകൂടെ പോവുകയായിരുന്ന ലോറിയെ മറികടക്കുകയായിരുന്നു ബൈക്ക്. ഇതിനിടെ കെ.എസ്.ആർ.ടി.സി. ബസും ലോറിയെ മറികടക്കാൻ ശ്രമിച്ചു. ബസ് വരുന്നത് കണ്ട് ബൈക്ക് വലത്തേക്ക് മാറിയെങ്കിലും കെ.എസ്.ആർ.ടി.സി. ഡ്രൈവർ വീണ്ടും വലത്തോട്ട് വെട്ടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ബസിനും ലോറിക്കും ഇടയിൽ വീണു. ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു. ഇടതുഭാഗത്ത് സ്ഥലമുണ്ടായിട്ടും ബസ് മനഃപൂർവം വലത്തേക്ക് വെട്ടിച്ചു.

Exit mobile version