‘ആ വിജയനെ ഓഡിറ്റ് ചെയ്യാന്‍ ധൈര്യമില്ലാത്ത ഊളകളാണ് അന്ന് പ്രതികരിച്ചവര്‍ക്കെതിരെ ഇപ്പോ ഓഡിറ്റുമായി രംഗത്തു വരുന്നത്’; സെന്‍കുമാറിനെ ന്യായീകരിച്ച് മുഖ്യമന്ത്രിക്കെതിരെ രോഷം പൂണ്ട് വിടി ബല്‍റാം

മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ ഉദാഹരണവുമായി ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.

കൊച്ചി: ടിപി സെന്‍കുമാര്‍ സംഘപരിവാറുകാരനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ട്രോളുകള്‍ ഏറ്റുവാങ്ങുന്നതിനിടെ മുന്‍പ് അദ്ദേഹത്തെ ന്യായീകരിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്. മുന്‍ ഡിജിപിയായ ടിപി സെന്‍കുമാറിനെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെ ആഞ്ഞടിച്ചാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രി പിണറായി വിജയനേയും കേന്ദ്ര മന്ത്രി കണ്ണന്താനത്തേയും ഉദാഹരണമായി ഉയര്‍ത്തിക്കാണിച്ചാണ് വിടി ബല്‍റാമിന്റെ കുറിപ്പ്. മുന്‍പ് സര്‍ക്കാരിനെതിരെ ടിപി സെന്‍കുമാര്‍ കോടതി കയറിയപ്പോള്‍ അന്ന് പിന്തുണയുമായി കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സെന്‍കുമാറിന്റെ സംഘപരിവാര്‍ സ്വത്വം മറനീക്കി പുറത്തുവന്നതോടെ യുഡിഎഫ് നേതാക്കളെ സോഷ്യല്‍മീഡിയ ചോദ്യം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. വിടി ബല്‍റാമിന്റെ തന്നെ സോഷ്യല്‍മീഡിയ പോസ്റ്റുകളും സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്.

ഇതോടെയാണ് സംഭവത്തില്‍ മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ ഉദാഹരണവുമായി ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സിവില്‍ സര്‍വ്വീസില്‍ നിന്ന് പിണറായി വിജയന്‍ നേരിട്ട് കൈപിടിച്ച് രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് സിപിഎം പിന്തുണയില്‍ എംഎല്‍എ ആക്കിയ ഒരാള്‍ ഇന്ന് നരേന്ദ്രമോഡി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയാണ്. ഇപ്പോഴും അവര്‍ പരസ്പരം വിരുന്നൂട്ടുന്ന ”ദീര്‍ഘകാല സുഹൃത്തു’ക്കളുമാണ്.

ആ വിജയനെ ഓഡിറ്റ് ചെയ്യാന്‍ ധൈര്യമില്ലാത്ത ഊളകളാണ് സര്‍ക്കാര്‍ പണമെടുത്ത് സുപ്രീം കോടതി വരെ കേസ് നടത്തി ഒരു പോലീസ് ഉദ്യോഗസ്ഥനെ പീഡിപ്പിച്ചതിനെതിരെ അന്ന് പ്രതികരിച്ചവര്‍ക്കെതിരെ ഇപ്പോ ഓഡിറ്റുമായി രംഗത്തു വരുന്നത്. റിട്ടയര്‍മെന്റിന് ശേഷം അയാള്‍ പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമൊക്കെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രം. പക്ഷേ ത്രികാലജ്ഞാനം വച്ച് അത് മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് നിങ്ങള്‍ സര്‍വ്വീസിലിരിക്കുമ്പോള്‍ അയാളെ വേട്ടയാടിയതെന്ന് പറഞ്ഞാല്‍ അത് അന്തം കമ്മികള്‍ക്ക് മാത്രം വിഴുങ്ങാന്‍ കഴിയുന്ന ന്യായമാണ്. പ്രത്യേകിച്ചും അതിന് ശേഷം ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് നരേന്ദ്ര മോഡിയുടെ നേരിട്ടുള്ള നോമിനിയെ ആണെന്ന യാഥാര്‍ത്ഥ്യം കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍.

Exit mobile version