മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം തടഞ്ഞു; സംപ്രേക്ഷണം നിർത്തിയതായി ചാനൽ അധികൃതർ

കോഴിക്കോട്: മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര സർക്കാർ വീണ്ടും തടഞ്ഞതായി ചാനൽ അധികൃതർ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം സംപ്രേക്ഷണം നിർത്തിവെയ്ക്കാൻ അറിയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്ന് ചാനൽ എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു.

മുമ്പും കേന്ദ്രസർക്കാർ ചാനലിന്റെ പ്രവർത്തനം തടഞ്ഞിരുന്നു. അന്ന് നിയമപരമായ നീക്കങ്ങൾക്ക് ഒടുവിൽ ചാനൽ സംപ്രേക്ഷണം പുനരാരംഭിക്കുകയായിരുന്നു.

also read- എംബിഎ സർട്ടിഫിക്കറ്റിന് ഒന്നരലക്ഷം വാങ്ങിയത് മറ്റ് ജീവനക്കാർക്ക് വേണ്ടി; എംജിയിൽ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ്; എൽസിയുടെ നിയമനത്തിലും സംശയം

എഡിറ്ററുടെ കുറിപ്പ്:

പ്രിയപ്പെട്ട പ്രേക്ഷകരേ…
മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂർണ നടപടികൾക്ക് ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുന്നു.
പ്രമോദ് രാമൻ
എഡിറ്റർ, മീഡിയവൺ

Exit mobile version