മൈതാനം വിട്ടുനല്‍കിയില്ല..! ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സന്റെ പരിശീലനം നടുറോഡില്‍

കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്ത് മൈതാനം ആര്‍എസ്എസിന്റെ നല്‍പയതോടെ ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സന്‍ അടക്കമുള്ളവര്‍ക്ക് റോഡില്‍ പരിശീലനം നടത്തേണ്ട ഗതികേടിലായി. മൈതാനത്ത് കളിക്കാനെത്തിയ നാട്ടുകാരെ കഴിഞ്ഞ ദിവസം ഭീഷണിപെടുത്തിയതോടെ സ്ഥിരമായി പരിശീലനത്തിന് എത്തിയിരുന്ന കുട്ടികളും പിന്‍മാറി. 2020 ല്‍ ജപ്പാനില്‍ നടക്കുന്ന ഒളിംപിക്‌സിന്റെ ട്രാക്കിലെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയാണ് ജിന്‍സണ്‍.

സിപിഎം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്താണ് ആര്‍എസ്എസ് പരിപാടികള്‍ക്കായി വാടകയ്ക്ക് നല്‍കിയത്. 150 ല്‍ അധികമുള്ള ക്യാംപ് അംഗങ്ങള്‍ക്കുവേണ്ടി മൈതാനത്തിന്റെ ഒരുഭാഗത്ത് ശുചിമുറി സ്ഥാപിച്ചു. കുട്ടികള്‍ റോഡുകളിലേക്കും വീട്ടുമുറ്റങ്ങളിലേക്കും പരിശീലനം മാറ്റുകയും ചെയ്തു. അതേ സമയം കമ്മ്യൂണിറ്റി ഹാള്‍ മാത്രമാണ് വാടകയ്ക്ക് നല്‍കിയതെന്നാണ് പഞ്ചായത്തിന്റെ നിലപാട്. ഏഴുദിവസത്തേക്ക് നിയമാനുസൃതമായ പണം അടച്ചാണ് മൈതാനവും കമ്മ്യൂണിറ്റി ഹാളും വാടകയ്ക്ക് എടുത്തതെന്നാണ് സംഘപരിവാര്‍ നിലപാട്

Exit mobile version