അവന്റെ ജോലിയെ ബാധിക്കരുത്, എനിക്ക് പരാതിയില്ലെന്ന് മർദ്ദനത്തിന് ഇരയായ അമ്മ; അവനെ കൊണ്ടുപോയാൽ താനും വരുമെന്നും കണ്ണീർ അപേക്ഷ

ഹരിപ്പാട്: മദ്യലഹരിയിൽ അമ്മയെ എടുത്തുയർത്തി നിലത്തടിക്കുകയും കൊല്ലാൻ ശ്രമിക്കുകയുംചെയ്ത സൈനികനായ മകന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സംഭവത്തിൽ മുട്ടം ചൂണ്ടുപലക ജങ്ഷനു കിഴക്ക് ആലക്കോട്ടിൽ സുബോധിനെ (37) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ മർദ്ദനത്തിനിരയായ അമ്മയുടെ വാക്കുകളാണ് വൈറലാവുനന്നത്.

പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ തനിക്കു പരാതിയില്ലെന്നും മകന്റെ ജോലിയെ ബാധിക്കരുതെന്നുമാണ് ഈ അമ്മ പറഞ്ഞത്. മകൻ കുറ്റംചെയ്തിട്ടില്ലെന്നും പരാതിയില്ലെന്നും അവർ ആവർത്തിച്ചു. മക്കൾ തമ്മിലാണു വഴക്കുണ്ടായതെന്നും അവർ പറഞ്ഞു. മകനെ കൊണ്ടുപോയാൽ താനും വരുമെന്നും അമ്മ കരഞ്ഞപേക്ഷിക്കുകയായിരുന്നു.

മകളുടെ വിവാഹമാണ്, സ്വപ്‌നം കണ്ട നിമിഷം.. കൈപിടിച്ചു കൊടുക്കണം; ശസ്ത്രക്രിയ നടത്തിയതിന്റെ അടുത്ത ദിവസം വിവാഹവേദിയിലേയ്ക്ക് എത്തി ബെന്നി

അതേസമയം, സുബോധിനെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. ആക്രമണദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് നടപടി. 69 വയസ്സുള്ള അമ്മയെ ഇയാൾ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. അസഭ്യം പറഞ്ഞുകൊണ്ട് സുബോധ് അമ്മയെ പിടിച്ചുവലിക്കുന്നതും നിലത്തിട്ടു ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. തന്നെ കൊല്ലുന്നേയെന്ന് അമ്മ നിലവിളിക്കുമ്പോൾ മകൻ കളിയാക്കി ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇടയ്ക്ക് മൂത്തമകന്റെ പേരുവിളിച്ച് അവർ രക്ഷിക്കാൻ പറയുന്നുണ്ട്. ബുധനാഴ്ച രാവിലത്തെ അക്രമമാണ് വീഡിയോയിൽ കാണുന്നതെന്ന് പോലീസ് പറഞ്ഞു.

സഹോദരൻ പകർത്തിയ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തായത്. സൈനികനായ സുബോധ് ബെംഗളൂരുവിൽ ട്രേഡ്‌സ്മാനായാണ് ജോലിചെയ്യുന്നത്. മൂന്നുദിവസം മുൻപാണ് അവധിക്കെത്തിയത്. ഇയാളും സഹോദരനും തമ്മിൽ വഴക്കു പതിവാണെന്നു പോലീസ് പറഞ്ഞു.

Exit mobile version