പാക് ഷെല്‍ ആക്രമണം, മലയാളി ജവാന് വീരമൃത്യു

ശ്രീനഗര്‍: കാശ്മീരിലെ രജൗറിയിലുണ്ടായ പാക് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് വീരമൃത്യുവരിച്ചത്. പാക് ഷെല്‍ ആക്രമണത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സെപ്തംബര്‍ 25ന് അവധിക്ക് നാട്ടിലേക്ക് വരാന്‍ ഇരുന്നതായിരുന്നു അനീഷ്. ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശമായ സുന്ദര്‍ബെനിയിലാണ് പാക് ഷെല്‍ ആക്രമണം ഉണ്ടായത്. പ്രകോപനം ഇല്ലാതെയായിരുന്നു പാക് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്ക് ഷെല്‍ ആക്രമണത്തിലാണ് മരണം. ആക്രമണത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എമിലിയാണ് അനീഷ് തോമസിന്റെ ഭാര്യ. ഏകമകള്‍ ഹന്ന.

Exit mobile version