കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചമൂലം ഗതാഗതം തടസ്സപ്പെട്ടു, പുറത്തുകടക്കാനാവാതെ സൈനികന്‍; വിവാഹം മുടങ്ങി

മണ്ഡി: ജമ്മുകാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചമൂലം പുറത്തുകടക്കാനാവാതെ സൈനികന്റെ വിവാഹം മുടങ്ങി. ഹിമാചല്‍ പ്രദേശിലെ മണ്ഡിയിലെ ഖേയിറില്‍ നിന്നുള്ള സുനില്‍ കുമാര്‍ എന്ന സൈനികന്റെ വിവാഹമാണ് മുടങ്ങിയത്. ജനുവരി 16നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിനുള്ള ഒരുക്കങ്ങളും ചടങ്ങുകളുമെല്ലാം രണ്ട് ദിവസം മുമ്പേ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ കനത്ത മഞ്ഞവീഴ്ചമൂലം ഗതാഗത സംവിധാനം തകരാറിലായതോടെ തനിക്ക് വരാന്‍ സാധിക്കുകയില്ലെന്ന് സുനില്‍ കുമാര്‍ വീട്ടില്‍ അറിയിക്കുകയായിരുന്നു.

രണ്ട് ദിവസം മുന്‍പ് ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് തന്റെ സഹോദരന് വിവാഹദിവസം വീട്ടിലെത്താന്‍ കഴിഞ്ഞില്ല. സുനില്‍ കുമാറിന് എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ ചടങ്ങുകളെല്ലാം മാറ്റിവെച്ചുവെന്നും പ്രശ്‌നങ്ങള്‍ മാറി എത്താന്‍ സാധിക്കുന്ന മറ്റൊരു ദിവസം വിവാഹം നടത്തുമെന്നും സുനിലിന്റെ സഹോദരന്‍ അറിയിച്ചു.

Exit mobile version