എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ല തെറ്റും പറ്റാം, തെറ്റ് സംഭവിച്ച സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല, ദിലീപിനൊപ്പം സിനിമ ചെയ്യും; ന്യായീകരിച്ച് ഒമർലുലു, വിമർശനം

നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്തുവരുന്നതിനിടെ പ്രതിയായ നടൻ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ ഒമർലുലു. ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാൽ തീർച്ചയായും ഞാൻ സിനിമ ചെയ്യുമെന്ന് ഒമർ ലുലു ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യൻമാർ അല്ലേ തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയൂ എന്നും ഒമർ ലുലു പീഡനക്കുറ്റത്തെ ന്യായീകരിക്കുന്നു. ‘സത്യം ജയിക്കട്ടെ’ എന്ന് കുറിച്ചാണ് ഒമർ ലുലുവിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം, ഒമർലുലു ക്രൂരമായ പീഡനത്തെ നിസാരവത്കരിച്ച് അറിയാതെ സംഭവിച്ച തെറ്റെന്ന രീതിയിൽ വ്യാഖ്യാനിച്ചതിന് എതിരെ വ്യാപക വിമർശനം ഉയരുകയാണ്. ദിലീപിന്റെ ഡേയ്റ്റ് കിട്ടാനായി ഇത്രയധികം ന്യായീകരണം വേണ്ടെന്നാണ് സോഷ്യൽമീഡിയയിലെ ഒരു കമന്റ്. സ്വന്തം കുടുംബത്തിലും ഇങ്ങനെയൊരു ആപത്ത് വരുമ്പോൾ അറിയാതെ സംഭവിച്ച തെറ്റെന്ന് പറയുമോ എന്ന് മറ്റൊരാൾ ചോദ്യം ചെയ്യുന്നു.

അതിജീവിതയ്ക്ക് മലയാള സിനിമാലോകത്തു നിന്നും പിന്തുണ വർധിക്കുന്നതിനിടെയാണ് ഒമർ ലുലുവിന്റെ കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.
Also Read-താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ല; കഴിച്ച ഗുളികയുടെ ഡോസ് അധികമായി പോയതാണെന്ന് യുവനടി; വിശ്വസിക്കാതെ പോലീസ്; കൂറുമാറിയവരെ കുറിച്ചുള്ള അന്വേഷണമാണ് കാരണമെന്ന് സോഷ്യൽമീഡിയ

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാൽ തീർച്ചയായും ഞാൻ സിനിമ ചെയ്യും. അയാൾ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും ഇല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യൻമാർ അല്ലേ തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയു അതുകൊണ്ട് ‘സത്യം ജയിക്കട്ടെ’.

Exit mobile version