ട്രെയിനിൽ പോലീസിന്റെ മർദ്ദനമേറ്റ പൊന്നൻ ഷമീർ കുഴപ്പക്കാരൻ, മാലപിടിച്ചു പറിക്കൽ, ഭണ്ഡാര മോഷണകേസുകളിലെ പ്രതി

കണ്ണൂർ: ട്രെയിനിൽ പോലീസിന്റെ മർദ്ദനത്തിന് ഇരയായയാളെ തിരിച്ചറിഞ്ഞു. ട്രെയിനിൽ കുഴപ്പമുണ്ടാക്കിയത് പൊന്നൻ ഷമീർ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ മാലപിടിച്ചു പറിക്കൽ, ഭണ്ഡാര മോഷണകേസുകളിലും പ്രതിയാണ്.

മാവേലി എക്സ്പ്രസിൽ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുകയും സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതോടെയാണ് പോലീസ് ഷമീറിനെ തടഞ്ഞുവെച്ചതും ചോദ്യം ചെയ്തതും. കൂത്തുപറമ്പ് നിർവേലി സ്വദേശിയും ഇപ്പോൾ ഇരിക്കൂറിൽ താമസക്കാരനുമാണ് പൊന്നൻ ഷമീർ. മൂന്ന് കേസിലെ പ്രതിയാണ് പൊന്നൻ ഷമീർ.

ടിക്കറ്റില്ലാത്തതിന് യാത്രക്കാരനെ കയ്യേറ്റം ചെയ്തെന്ന പ്രചാരണത്തിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. വസ്തുത മറച്ചുവെച്ച് ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്ക് നൽകിയത് ആരാണ് എന്നും പോലീസ് പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. പിന്നിൽ രണ്ട് പേർ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

Also Read-മേപ്പടിയാൻ റിലീസിന് ദിവസങ്ങൾ ബാക്കി; ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന സമയത്ത് ഇടപെടാതിരുന്ന രണ്ടുപേരാണ് ദൃശ്യങ്ങൾ പകർത്തി പോലീസിനെ മാത്ര കുറ്റപ്പെടുത്തുന്ന തരത്തിൽ പ്രചരിപ്പിച്ചതെന്നാണ് കണ്ടെത്തൽ. വനിതാ യാത്രക്കാർ ഷമീറിന്റെ ശല്യം സഹിക്കാൻ കഴിയാതെ സഹായത്തിനു അഭ്യർത്ഥിച്ചപ്പോളും ഇവർ നോക്കി നിൽക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച മൊഴി.

Exit mobile version