കൈയ്യിലെടുത്തത് നാലായിരം രൂപയും വസ്ത്രങ്ങളും; വെഞ്ഞാറമൂടിൽ നിന്നും മൂന്ന് ആൺകുട്ടികളെ കാണാതായി; ഒരു കുട്ടിയെ മുമ്പും കാണാതായിരുന്നെന്ന് ബന്ധുക്കൾ; ആശങ്ക

തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം പണയത്ത് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാതായി. ബന്ധുക്കളും അയൽവാസികളുമായ കൗമാരക്കാരെയാണ് കാണാതായതായി പരാതി ഉയർന്നിരിക്കുന്നത്. 11,13,14 വയസ്സ് വീതം പ്രായമുള്ള ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെയാണ് ഇന്നലെ രാവിലെ 10.30 മുതൽ കാണാതായത്. അരുണും ശ്രീദേവും ബന്ധുക്കളും അമ്പാടി അയൽവീട്ടിലെ കുട്ടിയുമാണ്.

പണത്തിനൊപ്പം വസ്ത്രങ്ങളും എടുത്താണ് കുട്ടികൾ വീട് വിട്ട് പോയത്. 4000 രൂപയോളം ഒരു കുട്ടി വീട്ടിൽ നിന്നും എടുത്തിട്ടുണ്ട്. കുട്ടികളെ തിരക്കി ഇറങ്ങിയെങ്കിലും സമീപ്രദേശങ്ങളിൽ ആരും തന്നെ കുട്ടികളെ കണ്ടതായി പറയുന്നില്ല.

രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കാണാതായവരുടെ കൂട്ടത്തിലെ ഒരു കുട്ടിയെ മുൻപും കാണാതായിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.

Also Read-കോൺഗ്രസ് പതാക ഉയർത്തുന്നതിനിടെ പൊട്ടിവീണു; ക്ഷുഭിതയായി സോണിയ ഗാന്ധി മടങ്ങി; അലങ്കോലമായി കോൺഗ്രസ് സ്ഥാപക ദിനാഘോഷം

വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണ് പോലീസ്. അതോടൊപ്പം തന്നെ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.

Exit mobile version