ആര്‍ത്തവത്തിന്റെ അശുദ്ധി ഇല്ലാതാക്കിയത് മുഖ്യമന്ത്രി; വലിയ വിപ്ലവം, ശാരദക്കുട്ടി

കോഴിക്കോട്: ആര്‍ത്തവത്തിന്റെ അശുദ്ധി ഇല്ലാതാക്കിയത് മുഖ്യമന്ത്രിയാണെന്ന് എഴുത്തുകാരി ശാരദക്കുട്ടിയുടെ പ്രസ്താനവ. പൊതു വേദികളില്‍ ആ വാക്ക് നിരന്തരം പറഞ്ഞ് ആളുകളിലെ ലജ്ജയും പേടിയും ഇല്ലാതായെന്നും. അത് വലിയവിപ്ലവമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെഎസ്ടിഎ വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഭാഗമായി ‘അറിവും അവബോധവും’ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശാരദക്കുട്ടി.

ഇത്രയുംനാള്‍ എന്താണ് കുട്ടികള്‍ പഠിപ്പിച്ചത്, കേരളീയ സമൂഹം ഇത്രയേറെ സ്ത്രീവിരുദ്ധമായി മാറിയതെന്താണെന്ന് അധ്യാപക സമൂഹം ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു. വീട്ടുകാര്‍ നല്‍കുന്ന പാഠമാണ് പെണ്‍കുട്ടികള്‍ ഇന്ന് പഠിക്കുന്നത്. ഈ രീതി അധ്യാപകര്‍ മാറ്റിയെടുക്കണം. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ ഓടിച്ചിട്ട് ആക്രമിക്കുന്ന ആണഹങ്കാരത്തിന്റെ വക്താക്കളെയോര്‍ത്ത് തലകുനിഞ്ഞുപോകുകയാണെന്നും ശാരദക്കുട്ടി പറഞ്ഞു.

ഹൈന്ദവ ശക്തികള്‍ നമ്മുടെ ശാസ്ത്രബോധത്തെ വെല്ലുവിളിക്കുകയാണ്. ഇന്ന് സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് അധ്യാപകര്‍ ഇതിന് മറുപടി നല്‍കണമെന്നും ശാരദക്കുട്ടി പറഞ്ഞു.

Exit mobile version