‘പുതിയ യൂണിഫോം അടിപൊളിയാണ്, ധരിക്കുന്ന ഞങ്ങള്‍ക്ക് ഇല്ലാത്ത എന്ത് പ്രശ്നങ്ങളാണ് പ്രതിഷേധം നടത്തുന്നവര്‍ക്കുള്ളത്?’; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ പ്രതിഷേധിച്ച ലീഗിനോട് തുറന്നടിച്ച് വിദ്യാര്‍ത്ഥിനികള്‍

കോഴിക്കോട്: ബാലുശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൊന്നടങ്കം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

അതേസമയം, ഇതിനെതിരെ എംഎസ്എഫ് അടക്കമുള്ള സംഘടനകള്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തി. ഇത്തരം പ്രതിഷേധനങ്ങളെ ചോദ്യം ചെയ്യുകയാണ് ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. യൂണിഫോം ധരിക്കുന്ന തങ്ങള്‍ക്ക് ഇല്ലാത്ത എന്ത് പ്രശ്നങ്ങളാണ് പ്രതിഷേധം നടത്തുന്നവര്‍ക്കെന്ന് വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.

also read: ഒരു തരി പൊന്ന് അണിയില്ലെന്ന് ഡോ. സ്നേഹ; പച്ചക്കൊടി നാട്ടി വരനും കുടുംബവും, വിരുന്നിന് ഭിന്നശേഷിക്കാരും….!  വൃക്ഷത്തൈ വിവാഹ സമ്മാനം, വ്യത്യസ്തം ഈ കല്യാണം

പ്രതിഷേധം നടത്തുന്നവരുടെ കാഴ്ചപാടിന്റെ പ്രശ്നമാണിതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.വിദ്യാര്‍ഥികളുടെ പ്രതികരണം: ”ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയ ആദ്യ ദിവസമാണിന്ന്. സ്‌കൂളിന് പുറത്തു കുറെ പേര്‍ പ്രതിഷേധം നടത്തുന്നുണ്ട്. ഞങ്ങള്‍ക്ക് ഇല്ലാത്ത പ്രശ്നം ഇവര്‍ക്കെന്തിനാണെന്നാണ് ചോദിക്കാനുള്ളത്. പുതിയ യൂണിഫോം കൊണ്ട് ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല, ഗുണങ്ങളാണ് ഉള്ളത്”- ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു.

പ്രതിഷേധിക്കുന്നവരുടെ കാഴ്ചപാടാണ് പ്രശ്നമെന്നും രക്ഷിതാക്കള്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ ഇല്ലാത്ത വിഷമമാണ് ചില വിദ്യാര്‍ഥി സംഘടനകള്‍ക്കെന്നും. സ്‌കൂള്‍ അധികൃതരും പറഞ്ഞു. പുതിയ യൂണിഫോം തങ്ങള്‍ക്ക് കൂടുതല്‍ കംഫര്‍ട്ടബിളാണെന്നും ചുരിദാറൊക്കെ വച്ച് തോന്നുമ്പോള്‍ ഇത് വളരെ ഫല്‍്സിബിളായി തോന്നുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

”ഞങ്ങടെ പുതിയ യൂണിഫോം അടിപൊളിയാണ്. വളരെ കംഫര്‍ട്ടബിളായി തോന്നുന്നുണ്ട്. ചുരിദാറൊക്കെ വച്ച് തോന്നുമ്പോള്‍ ഫല്‍്സിബിളാണ്.” ”ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് യൂണിഫോം തൈയ്പ്പിക്കാം എന്ന് തന്നെയാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.” ”യൂണിഫോമിന്റെ കൈ, പാന്റിന്റെ സൈസ്, ഷര്‍ട്ടിന്റെ വലുപ്പം എല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനിച്ചത്. എല്‍കെജി തൊട്ട് വിവിധ തരം യൂണിഫോമുകള്‍ ഞങ്ങള്‍ ട്രൈ ചെയ്തതാണ്. ഇനിയിപ്പോള്‍ ആണ്‍കുട്ടികള്‍ ഇടുന്ന യൂണിഫോം കൂടി ട്രൈ ചെയ്ത് നോക്കട്ടെ.”- വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version