‘മലപ്പുറം ഒരുപാട് മാറി മക്കളേ, ലീഗിപ്പോൾ വെറും ലീഗാണ് ഞമ്മക്ക്’; മുസ്ലിം ലീഗ് തകർത്ത വെയ്റ്റിങ് ഷെഡ് അതേ സ്ഥലത്ത് സ്ഥാപിച്ച് സിപിഎം; വീഡിയോ പങ്കുവെച്ച് പിവി അൻവർ

മലപ്പുറം: മൂത്തേടം കുട്ടിക്കാട്ടിൽ മുസ്ലീംലീഗ് പ്രവർത്തകർ തകർത്ത വെയിറ്റിങ് ഷെഡ് അതേസ്ഥലത്ത് തന്നെ സിപിഎം പ്രവർത്തകർ പുനസ്ഥാപിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു. പ്രദേശത്തെ ലീഗ് പ്രവർത്തകരെ സാക്ഷി നിർത്തി കൊണ്ടാണ് സിപിഐഎം പ്രവർത്തകർ ഷെഡും കൊടിമരവും തിരികെ സ്ഥാപിച്ചത്. സംഭവത്തിന്റെ വീഡിയോ പിവി അൻവർ എംഎൽഎയാണ് പുറത്തുവിട്ടത്.

പിവി അൻവർ എംഎൽഎയുടെ വാക്കുകൾ:

”ആദ്യത്തേ വീഡിയോ നിലമ്പൂർ മൂത്തേടത്ത് ലീഗ് താലിബാനിസ്റ്റുകൾ സി.പി.ഐ.എം നിർമ്മിച്ച വെയ്റ്റിംഗ് ഷെഡ് തകർത്ത് കൊണ്ട് നടത്തിയ വെല്ലുവിളിയുടേതാണ്. ബി.ജെ.പിടേത് വച്ചാലും സി.പി.ഐ.എമ്മിന്റെ വെയിറ്റിംഗ് ഷെഡ് അവിടെ അനുവദിക്കില്ലാത്രേ. ‘അവിടെ തന്നെ ലീഗ് വെയ്റ്റിംഗ് ഷെഡ് വയ്ക്കും. ഇജ്ജൊക്കെ കണ്ടോളീന്നും’ എന്നും പറഞ്ഞിരുന്നു. ആർക്കും വേണം ലീഗിന്റെ അനുവാദം? അതേ സ്ഥലത്ത് തന്നെ സി.പി.ഐ.എമ്മിന്റെ വെയ്റ്റിംഗ് ഷെഡ് സഖാക്കൾ പുന:സ്ഥാപിക്കുന്ന വീഡിയോ ആണ് രണ്ടാമത്തേത്. മലപ്പുറം ഒരുപാട് മാറി മക്കളേ..ലീഗിപ്പോൾ വെറും ലീഗാണ് ഞമ്മക്ക്.”

Also Read -ജെൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളോടുള്ള അവഗണന; ആണാവാൻ പെണ്ണ് ശ്രമിക്കുന്നതല്ല സമത്വം; വിമർശിച്ച് ഹരിത സംസ്ഥാന പ്രസിഡന്റ്

Exit mobile version